Connect with us

Gulf

തൊഴിലിടങ്ങളില്‍ ഭക്ഷണവും വെള്ളവും വിതരണം ചെയ്ത് യുവാക്കള്‍

Published

|

Last Updated

സന്നദ്ധ പ്രവര്‍ത്തകര്‍ നല്‍കിയ ഭക്ഷണപ്പൊതികളുമായി തൊഴിലാളികള്‍

ദോഹ: പകല്‍ച്ചൂടിന്റെ കാഠിന്യത്തില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് ഭക്ഷണവും വെള്ളവുമെത്തിച്ച് യുവാക്കളുടെ സന്നദ്ധ സേവനം. ഖത്വര്‍ ചാരിറ്റിയുമായി സഹകരിച്ചാണ് ഖത്വരി യുവാക്കള്‍ കാരുണ്യ പ്രവര്‍ത്തനം നടത്തിയത്.
ഖത്വര്‍ ചാരിറ്റി ഹ്യൂമാനിറ്റേറിയന്‍ അഫയേഴ്‌സ് അംബാസിഡര്‍ ആദില്‍ ലാമിയുടെ നേതൃത്വത്തിലാണ് യുവാക്കള്‍ ഭക്ഷണപ്പൊതികളും വെള്ളവുമായി ജോലിസ്ഥലങ്ങളിലെത്തിയത്. രാജ്യത്തിന്റെ വികസന പ്രവര്‍ത്തനത്തില്‍ പങ്കുചേര്‍ന്നു കൊണ്ടിരിക്കുന്ന തൊഴിലാളികള്‍ക്കുള്ള അംഗീകാരം കുടിയാണിതെന്ന് ഖത്വര്‍ ചാരിറ്റി വാര്‍ത്താ കുറിപ്പില്‍ പറഞ്ഞു. ചൂടുകാലത്ത് പ്രയാസപ്പെടുന്ന തൊഴിലാളികള്‍ക്കു വെള്ളവും ഭക്ഷണവുമെത്തിക്കാന്‍ രാജ്യത്തിന്റെ പല ഭാഗങ്ങളില്‍ യുവാക്കള്‍ രംഗത്തു വരുന്നുണ്ടെന്ന് ആദില്‍ ലാമി പറഞ്ഞു. കഴിഞ്ഞ ദിവസം നടന്ന പ്രവര്‍ത്തനത്തില്‍ അഞ്ചു യുവതികളുടെ ഗ്രൂപ്പുകളും മൂന്നു യുവാക്കളുടെ ഗ്രൂപ്പുമാണ് സന്നദ്ധ പ്രവര്‍ത്തനത്തില്‍ പങ്കെടുത്തത്. 300ലധികം തൊഴിലാളികള്‍ക്കാണ് ഭക്ഷണം വിതരണം ചെയ്തത്. വെള്ളവും ജ്യൂസും അടങ്ങുന്നതായിരുന്നു ഭക്ഷണ പായ്ക്കറ്റുകള്‍.
കുറഞ്ഞ വരുമാനക്കാരയാ തൊഴിലാളികള്‍ക്ക് സഹായമെത്തിക്കുന്നതിനായി നടപ്പലാക്കുന്ന പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് യുവാക്കളുടെ സേവനം നടന്നതെന്ന് ഖത്വര്‍ ചാരിറ്റി പ്രോഗ്രാം ഡയറക്ടര്‍ അലി അല്‍ ഗാരിബ് പറഞ്ഞു. രാജ്യത്തെ അടിസ്ഥാന സൗകര്യങ്ങളുടെ വികസനത്തില്‍ പങ്കാളികളായിക്കൊണ്ടിരിക്കുന്ന തൊഴിലാളികളെ സഹാക്കേണ്ടത് തങ്ങളുടെ ബാധ്യതയായി കാണുന്നുവെന്നും അദ്ദേഹം പറഞ്ഞു. തൊഴിലാളികള്‍ക്കു വേണ്ടി വിവിധ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ ഖത്വര്‍ ചാരിറ്റി ആവിഷ്‌കരിച്ചു നടപ്പിലാക്കി വരുന്നുണ്ട്. റമസാനു തൊട്ടു മുമ്പ് ഗിഫ്റ്റ് വൗച്ചറുകള്‍ വിതരണം ചെയ്തിരുന്നു.