Connect with us

Kozhikode

എസ് ജെ എം ലീഡര്‍ഷിപ്പ് ട്രെയ്‌നിംഗിന് ഉജ്ജ്വല തുടക്കം

Published

|

Last Updated

സുന്നി ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ലീഡര്‍ഷിപ്പ് ട്രെയ്‌നിംഗ് അഡ്വ. പി ടി എ റഹീം എം എല്‍ എ ഉദ്ഘാടനം ചെയ്യുന്നു

കോഴിക്കോട്: സുന്നി ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സമസ്ത സെന്ററില്‍ സ്റ്റേറ്റ് എക്‌സിക്യൂട്ടീവ്, ജില്ലാ ഭാരവാഹികള്‍ എന്നിവര്‍ക്കായി സംഘടിപ്പിച്ച ദ്വിദിന ലീഡര്‍ഷിപ്പ് ട്രെയ്‌നിംഗിന് ഉജ്ജ്വല തുടക്കം. വിഭിന്ന കഴിവുകളുള്ള വ്യക്തിത്വങ്ങളെ ഏകോപിപ്പിച്ച് മുമ്പോട്ടു കൊണ്ടു പോകുന്ന ശ്രമകരമായ ജോലിയാണ് നേതൃശക്തിയെന്നും മദ്‌റസ അധ്യാപകര്‍ക്ക് ദിശാബോധം നല്‍കാന്‍ കഴിയുന്ന നേതൃവിദ്യാഭ്യാസം നേടി മുഅല്ലിം നേതൃത്വം കലോചിതമായി കരുത്താര്‍ജ്ജിക്കണമെന്ന് പി ടി എ റഹീം എം എല്‍ എ പറഞ്ഞു. ട്രെയ്‌നിംഗ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സയ്യിദ് അലി ബാഫഖി അധ്യക്ഷത വഹിച്ചു. അബുഹനീഫല്‍ ഫൈസി തെന്നല, പ്രൊഫ. എ കെ അബ്ദുല്‍ ഹമീദ്, വി പി എം ഫൈസി വില്യാപ്പള്ളി, ഡോ. അബ്ദുല്‍ അസീസ് ഫൈസി, വി എം കോയ മാസ്റ്റര്‍ പ്രസംഗിച്ചു.
ഒന്നാം സെഷനില്‍ മുഅല്ലിം നേതൃത്വം എന്ന വിഷയത്തില്‍ അഡ്വ. കെ ഇസ്മാഈല്‍ വഫ ക്ലാസെടുത്തു. കേരള സ്റ്റേറ്റ് മൈനോറിറ്റി ഡെവലപ്പ്‌മെന്റ് ഫിനാന്‍സ് കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ പ്രൊഫ. എ പി അബ്ദുല്‍ വഹാബിന് ക്യാമ്പില്‍ സ്വീകരണം നല്‍കി. സയ്യിദലി ബാഫഖി ഉപഹാരം നല്‍കി. തുടര്‍ന്ന് ഇന്ന് വിവിധ സെഷനുകളിലായി ആത്മവിമര്‍ശനം പി സി അബ്ദുല്ല മുസ്‌ലിയാര്‍ പൊയ്‌ലൂര്‍, നേതാവിന്റെ ആസൂത്രണം ഡോ. അബ്ദുല്‍ അസീസ് ഫൈസി, ദഅ്‌വ മുഅല്ലിം പശ്ചാത്തലത്തില്‍ പി എസ് കെ മൊയ്തു ബാഖവി മാടവനയും ക്ലാസെടുക്കും. സുലൈമാന്‍ സഖാഫി കുഞ്ഞുകുളം പദ്ധതി അവതരണം നടത്തും. വൈകീട്ട് നാലിന് നടക്കുന്ന സമാപന സെഷനില്‍ കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍, ഇബ്‌റാഹിം ഖലീലുല്‍ ബുഖാരി, എ പി മുഹമ്മദ് മുസ്‌ലിയാര്‍, എ കെ അഹ്മദ് കുട്ടി മുസ്‌ലിയാര്‍ പേരോട് അബ്ദുര്‍റഹ്മാന്‍ സഖാഫി, എ കെ സി മുഹമ്മദ് ഫൈസി, വള്ളിയാട് മുഹമ്മദലി സഖാഫി, ഉബൈദുല്ല സഖാഫി പ്രസംഗിക്കും.

Latest