Connect with us

Kerala

വിജിലന്‍സിന് ലഭിച്ചിരിക്കുന്നത് പൂര്‍ണ സ്വാതന്ത്ര്യം: ജേക്കബ് തോമസ്‌

Published

|

Last Updated

ജേക്കബ് തോമസ്്

ജേക്കബ് തോമസ്്

കൊച്ചി: വിജലന്‍സിന് ഇതില്‍ കൂടുതല്‍ സ്വതന്ത്രമാകാനില്ലെന്നും പൂര്‍ണ സ്വാതന്ത്ര്യമാണ് ഇപ്പോള്‍ ലഭിച്ചിരിക്കുന്നതെന്നും വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ്. കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പൂര്‍ണ്ണ സ്വാതന്ത്ര്യമുള്ളതിനാലാണ് മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് സത്യസന്ധമായ മറുപടി നല്‍കാന്‍ സാധിക്കുന്നത്. അഴിമതി വിരുദ്ധനയം നടപ്പാക്കുകയാണ് വിജലന്‍സ് ഇപ്പോള്‍.
സംസ്ഥാനത്തെ 88 വകുപ്പുകളിലും 120 പൊതുമേഖലാ സ്ഥാപനങ്ങളിലും അഴിമതി എങ്ങിനെ നടക്കുന്നു അതില്‍ ഏര്‍പ്പെടുന്നവര്‍ ആരൊക്കെ എതിര്‍ക്കുന്നവര്‍ ആരൊക്കെ എന്നിവയെക്കുറിച്ചറിയാന്‍ വിജലന്‍സ് പഠനം നടത്തിയിട്ടുണ്ട്. പലവിധ അഴിമതികളും ഈ വകുപ്പുകളിലും സ്ഥാപനങ്ങളിലുമുണ്ട്. അഴിമതിക്കാര്‍ക്കെതിരെ നടപടിയുണ്ടാകും ചിര്‍ക്കെതിരെ കേസെടുക്കും നയപരമായ മാറ്റങ്ങള്‍ വരുത്തും. ചിലര്‍ക്കെതിരെ ഡിപ്പാര്‍ട്ട്‌മെന്റ്തല അച്ചടക്ക നടപടികള്‍ ഉണ്ടാകും. കൂടാതെ അഴിമതിനടത്തിയതുമൂലം സര്‍ക്കാരിന് നഷ്ടമായ തുക തിരിച്ചുപിടിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും. അതിന്റെ ഭാഗമായാണ് ചിലര്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിച്ചത്.
ഒരോ ജില്ലയിലും വിജലന്‍സിന് ശക്തിനല്‍കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. പൊലിസ് വകുപ്പിലെ അഴിമതി അവസാനിപ്പിക്കാന്‍ പ്രത്യക ജാഗ്രതപുലര്‍ത്തും. ഇതുമായി ബന്ധപ്പെട്ട് ഡി.ജി.പിയുമായി സംസാരിച്ചിരുന്നു. കേരളത്തിലെ എല്ലാ ജില്ലകളിലും യുനിവേഴ്‌സിറ്റികളുമായി ചേര്‍ന്ന് അഴിമതി വിരുദ്ധ നടപടികള്‍ സ്വീകരിക്കും. അഴിമതിയില്ലാത്ത ഒരു കേരളത്തിനായാണ് വിജലന്‍സ് ഇപ്പോള്‍ പരിശ്രമിക്കുന്നത്. പ്രമേഷനും പോസ്റ്റിങ്ങിനും വിജലന്‍സ് റിപ്പോര്‍ട്ട് നല്‍കുന്ന നടപടി വേഗത്തിലാക്കും. അഴിമതി അവസാനിപ്പിക്കുന്നതിന് ഇത് സഹായിക്കും. വിജലന്‍സ് ക്ലിയറന്‍സ് ആവശ്യമുള്ള എല്ലാ കാര്യങ്ങളിലും സത്യസന്ധമായ റിപ്പോര്‍ട്ട് നല്‍കും. അതില്‍ വെള്ളം ചേര്‍ക്കലില്ലെന്നും അദ്ദേഹം പറഞ്ഞു.