Connect with us

Malappuram

നേന്ത്ര പഴത്തിനെന്തൊരു വില

Published

|

Last Updated

ചങ്ങരംകുളം: ഓണം -പെരുന്നാള്‍ സീസണുകള്‍ അടുത്തെത്തിയതോടെ സംസ്ഥാനത്ത് നേന്ത്രപ്പഴത്തിന്റെ വില കുതിച്ച് കയറുന്നു. ഓണ വിപണിക്ക് ആഴ്ചകള്‍ ബാക്കി നില്‍ക്കെയാണ് നേന്ത്രപ്പഴത്തിന്റെ വില കുതിച്ച് കയറിയത്.
70 രൂപ മുതല്‍ 80 രൂപ വരെ വിലയിട്ടാണ് പുറത്ത് നിന്ന് വരുന്ന നേന്ത്രപ്പഴം വില്‍പന. 80 മുതല്‍ 100 രൂപ വരെയാണ് നാടന്‍ നേന്ത്രപ്പഴത്തിന്റെ വില്‍പന നടക്കുന്നത്. ഓണമാവുന്നതോടെ നേന്ത്രപ്പഴത്തിന്റെ വില വീണ്ടും കുതിച്ച് കയറുമെന്നാണ് വിലയിരുത്തല്‍. സംസ്ഥാനത്തിന്റെ പുറത്ത് നിന്ന് നേന്ത്രപഴത്തിന്റെ വരവ് കുറഞ്ഞതാണ് വില കയറ്റത്തിന് കാരണമെന്നാണ് കച്ചവടക്കാര്‍ പറയുന്നത്. ഓണ വിവണി ലക്ഷ്യം വെച്ച് ഇത്തവണ സംസ്ഥാനത്തെ കര്‍ഷകര്‍ വ്യാപകമായി നേന്ത്രവാഴ കൃഷിയിറക്കിയിട്ടുണ്ട്.
ഓണ വിപണിയിലെ വിലക്കയറ്റം പിടിച്ചു നിര്‍ത്താന്‍ ഒരു പരിധി വരെ ഇത് സഹായമാവുമെന്നും കച്ചവടക്കാര്‍ വിലയിരുത്തുന്നു. ഇത്തവണ ഓണവും പെരുന്നാളും തുടര്‍ച്ചയായി വരുന്നത് വിപണിയില്‍ മറ്റു അവശ്യ സാധനങ്ങളുടെയും വിലയില്‍ കാര്യമായ വിലക്കയറ്റം സൃഷ്ടിക്കാന്‍ കാരണമാവും എന്നാണ് കച്ചവടക്കാരുടെ വിലയിരുത്തല്‍.

Latest