Connect with us

Kerala

പോലീസുകാര്‍ക്ക് നേരെ ഗുണ്ടാ ആക്രമണം; എസ്‌ഐക്കും രണ്ട് സിവില്‍ പൊലീസുകാര്‍ക്കും വെട്ടേറ്റു

Published

|

Last Updated

തൃശൂര്‍: ഒല്ലൂരില്‍ പോലീസുകാര്‍ക്ക് നേരെ ഗുണ്ടാ ആക്രമണത്തില്‍ എസ്‌ഐക്കും രണ്ട് സിവില്‍ പൊലീസുകാര്‍ക്കും വെട്ടേറ്റു. എസ്‌ഐ പ്രശാന്ത്, പൊലീസുകാരായ ധനേഷ്, ഷിജു എന്നിവര്‍ക്കാണ് വെട്ടേറ്റത്. ഗുണ്ടാ ആക്രമണ കേസിലെ പ്രതികളെ അറസ്റ്റ് ചെയ്യാനെത്തിയ എസ്‌ഐക്കും കൂട്ടര്‍ക്കുമാണ് വെട്ടേറ്റത്.

കടവി രഞ്ജിത്തിന്റെ സംഘാംഗങ്ങളാണ് ആക്രമിച്ചത്. ഇയാള്‍ ഉള്‍പ്പെട്ട ഒരു ഗുണ്ടാ ആക്രമണവുമായി ബന്ധപ്പെട്ട് അറസ്റ്റിനുള്ള നീക്കം നടക്കുന്നതിനിടെയാണ് സംഭവം. ഒല്ലൂരിലെ ഒരു സങ്കേതത്തില്‍ പ്രതികളെ അറസ്റ്റ് ചെയ്യാനെത്തിയതായിരുന്നു പൊലീസ്. എന്നാല്‍ പ്രതികള്‍ രക്ഷപ്പെടാന്‍ ശ്രമിക്കുകയും കൈയിലുണ്ടായിരുന്ന വടിവാളുകള്‍ ഉപയോഗിച്ച് പൊലീസുകാരെ ആക്രമിക്കുകയും ചെയ്തു. തുടര്‍ന്ന് പ്രതികള്‍ ഓടി രക്ഷപ്പെട്ടതായാണ് സൂചന.