Connect with us

Kerala

കാരിച്ചാല്‍ ചുണ്ടന് നെഹ്രു ട്രോഫി കിരീടം

Published

|

Last Updated

ആലപ്പുഴ: അറുപത്തിനാലാമത് നെഹ്‌റു ട്രോഫി വള്ളം കളിയില്‍ കാരിച്ചാല്‍ ചുണ്ടന്‍ ജേതാക്കളായി. നാല് മിനിറ്റ് 22 സെക്കന്‍ഡിലാണ് കാരിച്ചാല്‍ മത്സരം പൂര്‍ത്തിയാക്കിയത്. പതിനാലാം തവണയാണ് കാരിച്ചാല്‍ നെഹ്‌റു ട്രോഫിയില്‍ ജേതാക്കളാവുന്നത്.

കുമരകം വേമ്പനാട് ബോട്ട് ക്ലബ്ബിന്റെ അംഗങ്ങളാണ് കാരിച്ചാല്‍ ചുണ്ടനെ വിജയിത്തിലെത്തിച്ചത്. ഗബ്രിയേല്‍ ചുണ്ടന്‍ രണ്ടാം സ്ഥാനത്ത് എത്തി.
20 ചുണ്ടന്‍വള്ളങ്ങളാണ് ഇക്കുറി നെഹ്‌റു ട്രോഫിയില്‍ പങ്കെടുത്തത്.

---- facebook comment plugin here -----

Latest