Connect with us

Ongoing News

റിയോ ഒളിമ്പിക്‌സ്;വികാസ് കൃഷ്ണന്‍ സെമി കാണാതെ പുറത്ത്

Published

|

Last Updated

റിയോ ഡീ ജനീറോ: പുരുഷന്മാരുടെ 75 കിലോ മിഡില്‍ വെയ്റ്റ് ബോക്‌സിങ്ങില്‍ ഇന്ത്യയുടെ വികാസ് കൃഷ്ണന്‍ സെമി കാണാതെ പുറത്ത്. ക്വാര്‍ട്ടറില്‍ ഉസ്‌ബെക്കിസ്ഥാന്റെ മെലിക്കുസീസ് ബെക്‌ടേമിറിനോടാണ് ഇന്ത്യന്‍ താരം അടിയറവ് പറഞ്ഞത്. മൂന്ന് റൗണ്ടുകളിലും വെല്ലുവിളി ഉയര്‍ത്താന്‍ വികാസ് കൃഷ്ണന് സാധിച്ചില്ല.

30-27, 30-26, 30-26 എന്ന ക്രമത്തിലാണ് മൂന്ന് റൗണ്ടുകളിലും ഉസ്‌ബെക്കിസ്ഥാന്റെ താരം വിജയിച്ചത്. നേരത്തെ തുര്‍ക്കിയുടെ സിപല്‍ ഓന്‍ഡറിനെ വീഴ്ത്തിയാണ് വികാസ് ക്വാര്‍ട്ടറില്‍ കടന്നത്.അതേ സമയം ബാഡ്മിന്റന്‍ സിംഗിള്‍സ് മല്‍സരങ്ങളില്‍ ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷകള്‍ കാത്ത് പി.വി.സിന്ധുവും കെ.ശ്രീകാന്തും. പുരുഷ, വനിത സിംഗിള്‍സില്‍ ഇരുവരും ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നു.