Connect with us

International

വിദേശികളെ യുഎസ്സിലേക്ക് പ്രവേശിപ്പിക്കാന്‍ കര്‍ശന പരിശോധന വേണം: ട്രംപ്

Published

|

Last Updated

വാഷിംഗ്ടണ്‍: യു.എസിലേക്ക് തീവ്രവാദ ചിന്താഗതി ഉള്ളവരുടെ പ്രവേശനം തടയാന്‍ സൂഷ്മ പരിശോധനകള്‍ നടത്തണമെന്ന് റിപബ്ലിക്കന്‍ പാര്‍ട്ടിയുടെ അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപ്. താന്‍ പ്രസിഡണ്ടായാല്‍ വിദേശികള്‍ക്ക് പരിശോധന കര്‍ശനമാക്കുമെന്നും ഭീകരതയെ പ്രോത്സാഹിപ്പിക്കുന്ന രാജ്യങ്ങളോട് കടുത്ത നിലപാട് സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഓഹിയോയില്‍ നടന്ന തിരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരിന്നു ട്രംപ് .
നമ്മുടെ രാജ്യത്തിന്റെ മൂല്യങ്ങള്‍ പകര്‍ന്നു നല്‍കാനും ജനങ്ങളെ ബഹുമാനിക്കാനും കഴിയുന്നവര്‍ക്ക് മാത്രമേ രാജ്യത്ത് പ്രവേശനം നല്‍കാവൂ. ഈ ശീതയുദ്ധത്തില്‍, നമുക്ക് ആദര്‍ശപരമായ പരിശോധകര്‍ ഉണ്ടാകണം. നമ്മള്‍ നേരിടുന്ന ഭീഷണികള്‍ തടയാനായി അത്തരം പരിശോധനകള്‍ നടത്തേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞെന്നും അദ്ദേഹം പറഞ്ഞു. ഭീകര സംഘടനങ്ങളോട് ആഭിമുഖ്യം ഉള്ളവരെ തുടച്ചു നീക്കുന്നതിനൊപ്പം രാജ്യത്തിന് നേരെയുള്ള ശത്രുതാ മനോഭാവവും അതിന്റെ തത്വങ്ങളും അല്ലെങ്കില്‍ അമേരിക്കന്‍ നിയമത്തിനെ തട്ടിമറിച്ച് ഷെരിയാ നിയമം കൊണ്ടു വരണം എന്ന് വിശ്വസിക്കുന്നവരെയും തടയേണ്ടത് ആവശ്യമാണ്.”

കൂടാതെ അമേരിക്കന്‍ ഭരണഘടനയില്‍ വിശ്വാസമില്ലാത്തവര്‍ക്കും വഞ്ചന, വിദ്വേഷം എന്നിവ പിന്തുണയ്ക്കുന്നവര്‍ക്കും അമേരിക്കയില്‍ പ്രവേശനം നല്‍കരുതെന്നും അമേരിക്കന്‍ സമൂഹത്തെ മനസിലാക്കി രാജ്യത്തിന്റെ നന്മ പ്രതീക്ഷിക്കുന്നവര്‍ക്ക് മാത്രമേ വിസ നല്‍കാവു എന്നും ട്രംപ് വ്യക്തമാക്കി. ഇത്തരം നടപടികള്‍ നടപിലാക്കാന്‍ ഭീകരവാദത്തെ പിന്തുണയ്ക്കുന്ന രാജ്യങ്ങളില്‍ നിന്നുള്ള കുടിയേറ്റങ്ങള്‍ താത്കാലികമായി തടഞ്ഞേ മതിയാകുവെന്നും അദ്ദേഹം പറഞ്ഞു.

---- facebook comment plugin here -----

Latest