Connect with us

Kerala

യു.ഡി.എഫിന്റെ മദ്യനയം ഗുണം ചെയ്തില്ലെന്ന് രമേശ് ചെന്നിത്തല

Published

|

Last Updated

തിരുവനന്തപുരം: യു.ഡി.എഫിന്റെ മദ്യനയം ഗുണം ചെയ്തില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മദ്യനയം ജനം സ്വീകരിക്കുമെന്നായിരുന്നു പ്രതീക്ഷ. എന്നാല്‍ അത് വേണ്ട രീതിയില്‍ ഗുണം ചെയ്തില്ല. കുറച്ചു പേരെ സ്വാധീനിച്ചിട്ടുണ്ടാകും. കോണ്‍ഗ്രസിന്റെ മദ്യനയത്തില്‍ പുനരാലോചന വേണമോ എന്ന കാര്യം പാര്‍ട്ടി ആലോചിക്കേണ്ട കാര്യമാണെന്നും അപ്പോള്‍ പാര്‍ട്ടിക്കുള്ളില്‍ തന്റെ അഭിപ്രായം പറയാമെന്നും അദ്ദേഹം പറഞ്ഞു.

കലാകൗമുദി വാരികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ചെന്നിത്തല ഇക്കാര്യം സൂചിപ്പിച്ചത്. അതേസമയം മദ്യനയത്തില്‍ പാര്‍ട്ടി നിലപാട് വ്യക്തമാണെന്നും പുനരാലോചിക്കേണ്ട കാര്യമില്ലെന്നും കെപിസിസി പ്രസിഡന്റ് വി.എം സുധീരന്‍ വ്യക്തമാക്കി.

---- facebook comment plugin here -----

Latest