Connect with us

Kozhikode

ടി.എ റസാഖിന്റെ മരണവാര്‍ത്ത മറച്ചുവെച്ച് മൃതദേഹത്തോട് അനാദരവ് കാണിച്ചുവെന്ന് അലി അക്ബര്‍

Published

|

Last Updated

കോഴിക്കോട്: ഇന്നലെ അന്തരിച്ച തിരക്കഥാകൃത്ത് ടി.എ റസാഖിന്റെ മരണവാര്‍ത്ത മറച്ചുവെച്ച് മൃതദേഹത്തോട് അനാദരവ് കാണിച്ചുവെന്ന് സംവിധായകന്‍ അലി അക്ബര്‍. കോഴിക്കോട് നടന്ന മോഹനം എന്ന താരനിശക്ക് വേണ്ടി ടി.എ റസാഖിന്റെ മരണ വാര്‍ത്ത മറച്ചുവച്ചുവെന്നാണ് അലി അക്ബറിന്റെ ആരോപണം. രാവിലെ 11.30 ഓടെയാണ് ടി.എ റസാഖ് മരിച്ചതെന്നും എന്നാല്‍ പരിപാടി മുടങ്ങാതിരിക്കാനായി മരണ വിവരം മറച്ചുവച്ചുവെന്നും അദ്ദേഹം പറഞ്ഞു.

ടി.എ റസാഖിന്റെ മൃതദേഹത്തോട് കാണിച്ചത് കടുത്ത അനാദരവാണെന്നും സംസഥാനത്തിന്റെ എല്ലാ ബഹുമതികളും നല്‍കേണ്ട ടി.എ റസാഖിനോട് കോഴിക്കോടെ കലാകാരന്മാരും സിനിമ പ്രവര്‍ത്തകരും കാണിച്ചത് അനീതിയാണെന്നും അലി അക്ബര്‍ പറഞ്ഞു.

ടി എ റസാഖ് ഉള്‍പ്പെടെയുള്ള കലാകാരന്‍മാരുടെ ചികിത്സ സഹായ നിധി സ്വരൂപിക്കുന്നതിനായാണ് തിങ്കളാഴ്ച കോഴിക്കോട് മോഹനം എന്ന താരനിശ സംഘടിപ്പിച്ചത്‌