Connect with us

National

ആര്‍ട് ഓഫ് ലിവിങ് സാംസ്‌കാരികോത്സവം: യമുനാതീരം നശിച്ചതായി വിദഗ്ധ സമിതി

Published

|

Last Updated

ന്യൂഡല്‍ഹി: ശ്രീ ശ്രീ രവിശങ്കറിന്റെ ആര്‍ട് ഓഫ് ലിവിങ് സംഘടിപ്പിച്ച സാംസ്‌കാരികോത്സവം യമുനാതീരത്തെ ജൈവവൈവിധ്യം പൂര്‍ണമായി നശിപ്പിച്ചെന്ന് വിദഗ്ധസമിതി. ദേശീയ ഹരിത ട്രൈബ്യൂണലിന് മുമ്പാകെയാണ് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. കേന്ദ്ര ജലവിഭവ സെക്രട്ടറി ശശി ശേഖര്‍ അധ്യക്ഷനായുള്ള ഏഴംഗ വിദഗ്ധസമിതിയുടേതാണ് റിപ്പോര്‍ട്ട്.

ഡിഎന്‍ഡി മേല്‍പ്പാലം മുതല്‍ ബാരാപുള്ള ഡ്രെയിന്‍ വരെയുള്ള യമുനാതീരം പൂര്‍ണമായും നശിച്ചു. പ്രദേശത്തെ ജൈവ വൈവിധ്യം തിരിച്ചെടുക്കാനാവാത്ത വിധം നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു. ഇവിടത്തെ ഭൂമി ഉറച്ചുപോവുകയും പച്ചപ്പ് ഇല്ലാതാവുകയും ചെയ്തു. വെള്ളക്കെട്ടും ചെടികളും ഇവിടെയില്ലാതായെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

കഴിഞ്ഞ വര്‍ഷമാണ് ശ്രീ ശ്രീ രവിശങ്കറിന്റെ ആര്‍ട് ഓഫ് ലിവിങ് യമുനാ തീരത്ത് സാംസ്‌കാരികോത്സവം സംഘടിപ്പിച്ചത്. പാരിസ്ഥിതിക പ്രശ്‌നങ്ങളുണ്ടാക്കുമെന്നതിനാല്‍ ഹരിത ട്രൈബ്യൂണല്‍ ആദ്യം അനുമതി നിഷേധിച്ചിരുന്നു. പിന്നീട് പിഴ ചുമത്തി അനുമതി നല്‍കുകയായിരുന്നു. എന്നാല്‍ താല്‍ക്കാലിക നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ മാത്രമാണ് നടന്നതെന്ന വിശദീകരണം നല്‍കി പിഴയടക്കുന്നതില്‍ നിന്നും സംഘാടകര്‍ ഒഴിവാകുകയായിരുന്നു.

Latest