Connect with us

Kerala

മദ്യനയത്തില്‍ അഭിപ്രായഭിന്നതയില്ലെന്ന് ചെന്നിത്തല

Published

|

Last Updated

തിരുവനന്തപുരം: മദ്യനയം സംബന്ധിച്ച് യുഡിഎഫില്‍ അഭിപ്രായ ഭിന്നതയില്ലെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. പാര്‍ട്ടിയിലും മുന്നണിയിലും ചര്‍ച്ച ചെയ്താണ് യുഡിഎഫ് മദ്യനയം തീരുമാനിച്ചതെന്ന് ചെന്നിത്തല വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.

കലാകൗമുദി വാരികക്ക് നല്‍കിയ അഭിമുഖത്തില്‍ ചെന്നിത്തല നടത്തിയ പരാമര്‍ശങ്ങളാണ് വിവാദത്തിന് കാരണമായത്. എന്നാല്‍ മദ്യനയം തിരഞ്ഞെടുപ്പില്‍ ഗുണം ചെയ്തില്ലെന്ന് മാത്രമാണ് താന്‍ പറഞ്ഞതെന്ന് ചെന്നിത്തല വ്യക്തമാക്കി. പരാമര്‍ശങ്ങള്‍ വളച്ചൊടിച്ച് ഭിന്നതയുണ്ടെന്ന് വരുത്താനുള്ള ശ്രമമാണ് നടക്കുന്നതെന്ന് ചെന്നിത്തല പറഞ്ഞു.

മദ്യനയത്തിന്റെ കാര്യത്തില്‍ ഒരു ഭിന്നതയുമില്ലെന്ന് കെപിസിസി പ്രസിഡന്റ് വിഎം സുധീരനും പറഞ്ഞു. ഇക്കാര്യത്തില്‍ പാര്‍ട്ടിക്ക് ഒരു നിലപാടാണെന്ന് സുധീരന്‍ വ്യക്തമാക്കി.

Latest