Connect with us

Kerala

പാമൊലിന്‍ കേസില്‍ ഉമ്മന്‍ചാണ്ടിക്ക് പങ്കില്ലെന്ന് സര്‍ക്കാര്‍

Published

|

Last Updated

തിരുവനന്തപുരം: ഉമ്മന്‍ചാണ്ടിക്ക് പാമൊലിന്‍ കേസില്‍ പങ്കില്ലെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയില്‍. തിരുവനന്തപുരം വിജിലന്‍സ് കോടതിയിലാണ് സര്‍ക്കാര്‍ അഭിഭാഷകന്‍ നിലപാട് അറിയിച്ചത്. കേസിലെ പ്രതി പി.ജെ തോമസിന്റെ വിടുതല്‍ ഹര്‍ജി വാദത്തിനിടെയാണ് പ്രോസികൂഷന്റെ പരാമര്‍ശം. ഉമ്മന്‍ ചാണ്ടിക്ക് കേസില്‍ പങ്കുള്ളതായി കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നാണ് അഭിഭാഷകന്‍ കോടതിയില്‍ അറിയിച്ചത്.

കെ കരുണാകരന്‍ മുഖ്യമന്ത്രിയായിരിക്കെ, 1991-92 കാലയളവില്‍ ചട്ടങ്ങള്‍ മറികടന്ന് മലേഷ്യയില്‍ നിന്ന് പാമോയില്‍ ഇറക്കുമതി ചെയ്തതിലൂടെ സര്‍ക്കാരിന് 2.32 കോടി രൂപ നഷ്ടം സംഭവിച്ചു എന്നതാണ് കേസ്. അന്താരാഷ്ട്ര വിലയേക്കാള്‍ ഉയര്‍ന്ന നിരക്കിലാണ് പതിനയ്യായിരം ടണ്‍ പാമോലിന്‍ ഇറക്കുമതി ചെയ്തത്. കേസില്‍ അന്നത്തെ ധനമന്ത്രി ഉമ്മന്‍ ചാണ്ടിയെ പ്രതിചേര്‍ക്കണമെന്ന് ആവശ്യം ഉയര്‍ന്നിരുന്നു.