Connect with us

Qatar

ഏഴു കിലോ കഞ്ചാവ് കടത്താനുള്ള ശ്രമം കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പരാജയപ്പെടുത്തി

Published

|

Last Updated

ദോഹ: ഹമദ് രാജ്യാന്തര വിമാനത്താവളം വഴി രാജ്യത്തേക്കു ഏഴു കിലോ കഞ്ചാവ് കടത്താനുള്ള ശ്രമം കസ്റ്റംസ് വിഭാഗം പരാജയപ്പെടുത്തി. ഏഷ്യന്‍ രാജ്യത്തു നിന്നുള്ള യത്രക്കാരന്‍ തന്റെ ബേഗിന്റെ ഉള്ളില്‍ ഒളിപ്പിച്ചുവെച്ച നിലയിലാണ് കഞ്ചാവ് രാജ്യത്തേക്കു കൊണ്ടുവരാന്‍ ശ്രമിച്ചത്.
സംശയം തോന്നിയ യാത്രക്കാരനെ പൂര്‍ണമായി പരിശോധിക്കാന്‍ കസ്റ്റംസ് ഓഫീസര്‍ ഇന്‍ ചാര്‍ജ് ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്ന് നടത്തിയ സൂക്ഷ്മമായ പരിശോധനയിലാണ് മയക്കു മരുന്ന് ഒളിപ്പിച്ചത് കണ്ടെടുത്തത്. പ്ലാസ്റ്റിക്കില്‍ പൊതിഞ്ഞ നിലയിലായിരുന്നു ബേഗില്‍ മയക്കു മരുന്ന് ഒളിപ്പിച്ചിരുന്നത്. കുറ്റം കണ്ടെത്തിയതിനെത്തുടര്‍ന്ന് പ്രതിക്കെതിരെ നിയമ നടപടികള്‍ സ്വീകരിച്ചു. ബന്ധപ്പെട്ട അതോറ്റിക്കു കൈമാറി പ്രതിയെ ശാരീരിക പരിശോധനകള്‍ക്കു വിധേയമാക്കി.
മയക്കു മരുന്നു കടത്തു പിടിക്കാന്‍ പ്രവര്‍ത്തിച്ച കസ്റ്റംസ് ഉദ്യോഗസ്ഥരെ ജനറല്‍ കസ്റ്റംസ് അതോറിറ്റി പ്രസിഡന്റ് അഹ്മദ് ബിന്‍ അലി അല്‍ മുഹന്നദി അഭിനന്ദിച്ചു.
ചുമതല കൃത്യമായി നിര്‍വഹിക്കുന്നതിനൊപ്പം രാജ്യദ്രോഹ പ്രവര്‍ത്തനത്തിനുള്ള ശ്രമത്തെ പരാജയപ്പെടുത്തുന്ന ദൗത്യംകൂടിയാണ് ഉദ്യോഗസ്ഥര്‍ നിര്‍വഹിച്ചതെന്ന് അദ്ദേഹം പറഞ്ഞു. ഉദ്യോഗസ്ഥരെ അദ്ദേഹം ആദരിച്ചു.

Latest