Connect with us

Ongoing News

ബാഡ്മിന്റണ്‍ സിംഗിള്‍സില്‍ കെ. ശ്രീകാന്ത് സെമി കാണാതെ പുറത്ത്

Published

|

Last Updated

Badminton - Men

കെ ശ്രീകാന്ത്

റിയോ ഡി ഷാനെയ്‌റോ: റിയോ ഒളിമ്പിക്‌സില്‍ ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷയായിരുന്ന കെ. ശ്രീകാന്ത് സെമി കാണാതെ പുറത്ത്. നിലവിലെ ഒളിമ്പിക് ചാംപ്യനായ ചൈനയുടെ ലിന്‍ ഡാനാണ് ക്വാര്‍ട്ടറില്‍ ശ്രീകാന്തിനെ തോല്‍പ്പിച്ചത്.

ലിന്‍ ഡാനന്‍

ലിന്‍ ഡാനന്‍

ആദ്യ സെറ്റില്‍ അനായാസം പരാജയം സമ്മതിച്ച ശ്രീകാന്ത് നിലവിലെ ഒളിമ്പിക് ചാമ്പ്യനെ വിറപ്പിച്ച് രണ്ടാം സെറ്റ് പിടിച്ചെടുത്തു. എന്നാല്‍ മൂന്നാം സെറ്റില്‍ ഒപ്പത്തിനൊപ്പം പിടിച്ച ശ്രീകാന്തിനെ അവസാന ലാപ്പില്‍ പിന്തള്ളി ലിന്‍ ഡാന്‍ സെമി ടിക്കറ്റ് ഉറപ്പിച്ചു. സ്‌കോര്‍: 21-6, 11-21, 21-18

Latest