Connect with us

Gulf

ഒളിംപിക്‌സില്‍ ഖത്വറിന് വെള്ളി

Published

|

Last Updated

ദോഹ:ഖത്വറിന്റെ ഒളിംപിക്‌സ് ചരിത്രത്തിലാദ്യമായി ഖത്വറിന് വെള്ളിമെഡല്‍. ഹൈജംപില്‍ ഖത്വറിന്റെ മുതാസ് ബര്‍ശിം ആണ് വെള്ളിമെഡല്‍ സ്വന്തമാക്കിയത്. ലണ്ടന്‍ ഒളിംപിക്‌സില്‍ വെങ്കല മെഡല്‍ ജേതാവായ ബര്‍ശിം 2.36 മീറ്റര്‍ ചാടിയാണ് വെള്ളിമെഡല്‍ നേടിയത്.

കാനഡയുടെ ദെറിക് ദ്രൂയിനാണ് സ്വര്‍ണം. ഉെ്രെകനിന്റെ ബുഹ്ദാന്‍ ബുന്താരിങ്കോക്ക് വെങ്കലവും ലഭിച്ചു. രണ്ട് സെന്റീമീറ്ററിന്റെ വ്യത്യാസത്തിനാണ് ബര്‍ശിമിന് സ്വര്‍ണം നഷ്ടപ്പെട്ടത്. ദെറിക് 2.38 മീറ്റര്‍ ഉയരത്തിലാണ് ചാടിയത്. ബുഹ്ദാന്‍ 2.33 മീറ്റര്‍ ഉയരത്തിലും. ലോക ഇന്‍ഡോര്‍ ഹൈംജംപ് വെള്ളി മെഡല്‍ ജേതാവ് കൂടിയാണ് ബര്‍ശിം.