Connect with us

Palakkad

മദ്‌റസാധ്യാപകന് നേരെ വധശ്രമം: 16 പേര്‍ക്കെതിരെ കേസ്

Published

|

Last Updated

മണ്ണാര്‍ക്കാട്: കൊടക്കാട് മദ്‌റസയില്‍ കയറി അക്രമം നടത്തിയ വിഘടിത- ലീഗ് പ്രവര്‍ത്തകരായ 16 പേര്‍ക്കെതിരെ കേസെടുത്തു. അക്രമത്തില്‍ പരുക്കേറ്റ നാലകത്ത് മുഹമ്മദ് സഖാഫിയുടെ പരാതിയിലാണ് കണ്ടാലറിയാവുന്ന അഞ്ച് പേരുള്‍പ്പെടെ 16പേര്‍ക്കെതിരെ നാട്ടുകല്‍ പോലീസ് കേസെടുത്തു.
കൊടക്കാട് സ്വദേശികളായ ജാഫര്‍, ഇസ്മാഈല്‍, ഹമീദ് ഉസ്മാന്‍, മുഹമ്മദാലി, മുനീര്‍, സുല്‍ഫിക്കര്‍, ജാഫര്‍,ലത്തീഫ്, സൈതലവി, സലാം എന്നിവര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തത്. കഴിഞ്ഞ ദിവസമാണ് മദ്‌റസയില്‍ ക്ലാസ്സെടുത്ത് കൊണ്ടിരിക്കുന്ന അധ്യാപകന് നേരെ വിഘടിത, ലീഗ് കാരുടെ വധശ്രമംനടത്തിയത്. അക്രമത്തില്‍ രണ്ട് അധ്യാപകര്‍ക്കും മൂന്ന് വിദ്യാര്‍ഥികള്‍ക്കും 13 രക്ഷിതാക്കള്‍ക്കും പരുക്കേറ്റു.
മുതുകുറ്റിജാഫര്‍, ഹമീദ് കൊറ്റക്കോടന്‍, ഇസ്മായില്‍ എന്നിവരുടെ നേതൃത്വത്തിലുള്ള ഒരു സംഘം ആളുകള്‍ മനാറുല്‍ഇസലാം മദ്‌റസയില്‍ ഏട്ടാം ക്ലാസില്‍ അതിക്രമിച്ച് കയറി അധ്യാപകനായ നാലകത്ത് മുഹമ്മദ് സഖാഫിയെ മുണ്ടിട്ട് മുറുക്കി കൊല്ലാന്‍ ശ്രമിക്കുകയായിരുന്നു.
വിദ്യാര്‍ഥികള്‍ ബഹളം വെച്ചതിനെ തുടര്‍ന്ന് അക്രമി സംഘം ഖുര്‍ആന്‍ വെച്ചിരുന്ന ഡസ്‌ക്ക് എടുത്ത് വിദ്യാര്‍ഥികള്‍ക്ക് നേരെ നിലത്തെറിഞ്ഞ് തകര്‍ത്തു. മൂന്ന് വിദ്യാര്‍ഥികള്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.അക്രമം തടയാന്‍ ശ്രമിച്ച സഹഅധ്യാപകരായ ചാലക്കുന്നന്‍കോയക്കുട്ടി മുസ് ലിയാരെ അത്രിക്രൂരമായി മര്‍ദ്ദിച്ചു. ഇതിനിടെ ബഹളം കേട്ട് ഓടി കൂടിയ നാട്ടുകാരെയും അതിക്രൂരമായി മര്‍ദ്ദിച്ചു.
പരുക്കേറ്റ നാലകത്ത് അബൂബക്കര്‍(40),പാറക്കല്‍ ഉമര്‍(36), പാറക്കല്‍ അബൂബക്കര്‍(42), നാലകത്ത് ഹംസ(53), കോഴിശേരി കുഞ്ഞയ്മു(45), നാലകത്ത് അബ്ദുള്ള, നാലകത്ത് ഉസ്മാന്‍(37), മേലതില്‍ ശിഹാബ്(35) എന്നിവരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു