Connect with us

Kerala

ഓണ്‍ലൈന്‍ മദ്യവില്‍പനയുമായി കണ്‍സ്യൂമര്‍ഫെഡ്

Published

|

Last Updated

 

തിരുവനന്തപുരം: ഓണത്തില്‍ ഓണ്‍ലൈനിലൂടെ മദ്യം വില്‍ക്കുമെന്ന് കണ്‍സ്യൂമര്‍ഫെഡ്. ക്യൂ നിന്ന് മദ്യം വാങ്ങുന്നത് ഒഴിവാക്കാനാണ് ഓണ്‍ലൈന്‍ മദ്യവില്‍പന ആരംഭിക്കുന്നതെന്ന് കണ്‍സ്യൂമര്‍ഫെഡ് എംഡി എം മെഹബൂബ് പറഞ്ഞു. കണ്‍സ്യൂമര്‍ഫെഡ് ഔട്ട്‌ലെറ്റുകളിലൂടെ മദ്യവില്‍പന വര്‍ധിപ്പിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

മുന്തിയ ഇനം മദ്യം മാത്രമായിരിക്കും ഓണ്‍ലൈന്‍ വഴി ലഭ്യമാവുക. ഇതിന് പ്രത്യേക തുക ഈടാക്കും. ഓണ്‍ലൈനായി ബുക്ക് ചെയ്യുമ്പോള്‍ കിട്ടുന്ന ടോക്കണുമായി പ്രത്യേകമായി ഒരുക്കുന്ന ഓണ്‍ലൈന്‍ കൗണ്ടറില്‍ ചെന്നാല്‍ മദ്യം ലഭിക്കുന്ന രീതിയിലായിരിക്കും പദ്ധതി നടപ്പാക്കുക.

ഇതിനായി കണ്‍സ്യൂമര്‍ഫെഡ് മദ്യവിതരണ കേന്ദ്രങ്ങളില്‍ പ്രത്യേക കൗണ്ടറുകള്‍ ആരംഭിക്കും. ഓണത്തിന് ആരംഭിച്ച് പിന്നീട് സ്ഥിരം സംവിധാനമാക്കാനാണ് കണ്‍സ്യൂമര്‍ഫെഡ് ഉദ്ദേശിക്കുന്നത്. അന്തിമ തീരുമാനം മൂന്ന് ദിവസത്തിനകം ഉണ്ടാകും.

Latest