വണ്ടിപ്പെരിയാറില്‍ എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്കു നേരെ കഞ്ചാവ് കടത്തുകാരുടെ കുരുമുളക് സ്‌പ്രേ പ്രയോഗം

Posted on: August 18, 2016 7:28 pm | Last updated: August 18, 2016 at 7:28 pm
SHARE

വണ്ടിപ്പെരിയാര്‍: കഞ്ചാവ് കടത്തുകാരെ പിടികൂടാനെത്തിയ എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്കു നേരെ കുരുമുളക് സ്‌പ്രേ പ്രയോഗം. ഇടുക്കി വണ്ടിപ്പെരിയാറില്‍ കഞ്ചാവ് കടത്ത് പിടിക്കാനെത്തിയ എക്‌സൈസ് സംഘത്തിനു നേര്‍ക്കാണ് അപ്രതീക്ഷിത ആക്രമണമുണ്ടായത്. സംഭവവുമായി ബന്ധപ്പെട്ട് കോട്ടയം ചുങ്കം സ്വദേശികളായ സുനില്‍, തോമസ് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ബി.സുനില്‍കുമാറിനും മറ്റൊരു ഓഫീസര്‍ക്കും നേരെയാണ് ആക്രമണമുണ്ടായത്. രഹസ്യവിവരത്തെ തുടര്‍ന്നാണ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയത്.