Connect with us

Kerala

അഞ്ച് ലക്ഷം വരെയുള്ള വായ്പകള്‍ എഴുതിത്തള്ളും; പുതിയ കടാശ്വാസ പദ്ധതി

Published

|

Last Updated

തിരുവനന്തപുരം: വായ്പയെടുത്ത് തിരിച്ചടക്കാനാവാതെ വിഷമിക്കുന്നവരെ സഹായിക്കാന്‍ സര്‍ക്കാര്‍ പുതിയ കടാശ്വാസ പദ്ധതി ആരംഭിക്കുന്നു. മുഖ്യമന്ത്രിയുടെ കടാശ്വാസ പദ്ധതി എന്നാണ് പുതിയ പദ്ധതിയുടെ പേര്. അഞ്ചുലക്ഷം രൂപവരെയുള്ള വായ്പകള്‍ എഴുതിത്തള്ളും. വായ്പാ തുക പലിശയായി തിരിച്ചടച്ചിട്ടുണ്ടെങ്കില്‍ മാത്രമാണ് ഈ പദ്ധതിപ്രകാരം ആനുകൂല്യം ലഭിക്കുക. ഇത്തരത്തില്‍ ബാക്കി അടക്കേണ്ട തുകയാണ് സര്‍ക്കാര്‍ എഴുതി തള്ളുക.

കടം എഴുതി തള്ളാനായി സര്‍ക്കാറിന് ഉത്തരവിലൂടെ സാധിക്കും. ഇതിന് നിയമപ്രശ്‌നങ്ങളില്ല. പുതിയ പദ്ധതി സര്‍ക്കാറിന് എത്ര രൂപ സാമ്പത്തിക ബാധ്യതയുണ്ടാക്കുമെന്ന് കണക്കാക്കിയിട്ടില്ല. കടാശ്വാസം ആവശ്യപ്പെട്ട് അപേക്ഷകര്‍ മുഖ്യമന്ത്രിയെ സമീപിക്കുമ്പോള്‍ മാത്രമേ ബാധ്യത എത്രയെന്ന് കണക്കാക്കാന്‍ സാധിക്കുകയുള്ളൂ. പുതിയ പദ്ധതി സംബന്ധിച്ച് ഇന്ന് നടക്കുന്ന മന്ത്രിസഭാ യോഗത്തില്‍ തീരുമാനമുണ്ടാകും.