Connect with us

Kerala

കൈക്കൂലി വാങ്ങുന്നതിനിടെ സബ് എന്‍ജിനീയര്‍ പിടിയില്‍

Published

|

Last Updated

മണ്ണഞ്ചേരി: ചപ്പാത്തി ഫാക്ടറിക്ക് വൈദ്യുതി കണക്ഷന്‍ നല്‍കാന്‍ കൈക്കൂലി വാങ്ങുന്നതിനിടെ കെ എസ് ഇ ബി സബ് എന്‍ജിനീയറെ ഓഫീസില്‍വെച്ച് ആലപ്പുഴ വിജിലന്‍സ് കൈയ്യോടെ പിടികൂടി. കെ എസ് ഇ ബി മുഹമ്മ ഇലക്ട്രിക്കല്‍ സെക്ഷന്‍ ഓഫീസ് സബ് എന്‍ജിനീയറും ഇലക്ട്രിസിറ്റി വര്‍ക്കേഴ്‌സ് ഫെഡറേഷന്‍ (എ ഐ ടി യു സി )ജില്ലാപ്രസിഡന്റുമായ ടി വിക്രമന്‍നായരെയാണ് വെള്ളിയാഴ്ച വൈകിട്ട് 4.45 ഓടെ ഡി വൈ എസ് പി ജോര്‍ജ്ജ് ചെറിയാന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. മണ്ണഞ്ചേരി സ്വദേശി അബ്ദുള്‍ മനാഫ് ചപ്പാത്തി ഫാക്ടറി തുടങ്ങാന്‍വേണ്ടി സുഹൃത്തായ കുഞ്ഞുമോന്റെ കട വാടകക്കെടുത്തിരുന്നു.
കുട്ടനാട് താലൂക്ക് ഡെപ്യൂട്ടി തഹസില്‍ദാര്‍ പ്രകാശന്‍,അമ്പലപ്പുഴ താലൂക്ക് ഡെപ്യൂട്ടി തഹസില്‍ദാര്‍ സജീവ് എന്നിവരടങ്ങുന്ന സംഘവും വിജിലന്‍സും ചേര്‍ന്ന് ഇയാളെ പിടികൂടുകയായിരുന്നു. രാത്രി ഏറെ വൈകിയും വിജിലന്‍സിന്റെ പരിശോധന നടത്തിവരുകയാണ്. വിക്രമന്‍നായരെ ശനിയാഴ്ച കോട്ടയം വിജിലന്‍സ് കോടതിയില്‍ ഹാജരാക്കും. സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരായ കെ എ തോമസ്,ഹരി,വിദ്യാധരന്‍,ഋഷികേശന്‍നായര്‍,എസ് ഐ മാരായ ജോസുകുട്ടി,സജിമോന്‍,ഭുവനേന്ദ്രന്‍,ലാല്‍ജി,ആന്റണി എന്നിവരാണ് റെയ്ഡിന് നേതൃത്വം നല്‍കിയത്.