Connect with us

Kerala

ഒക്‌ടോബര്‍ 15 മുതല്‍ 24 വരെ ആര്‍മി റിക്രൂട്ട്‌മെന്റ് റാലി

Published

|

Last Updated

തിരുവനന്തപുരം: കേരളത്തിലെ ഏഴ് തെക്കന്‍ ജില്ലകളിലെ യുവാക്കള്‍ക്കായി തിരുവനന്തപുരം ആര്‍മി റിക്രൂട്ടിംഗ് ഓഫീസ് ഒക്‌ടോബര്‍ 15 മുതല്‍ 24 വരെ റിക്രൂട്ട്‌മെന്റ് റാലി നടത്തുന്നു. പാങ്ങോട് സൈനിക കേന്ദ്രത്തിലെ കുളച്ചല്‍ സ്റ്റേഡിയത്തില്‍ നടത്തുന്ന റിക്രൂട്ട്‌മെന്റ് റാലിയുടെ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചു. ഇതിനകം 1500ല്‍പരം ഉദ്യോഗാര്‍ഥികള്‍ റാലിക്ക് രജിസ്റ്റര്‍ ചെയ്തു. റാലി തുടങ്ങിയതിന് ശേഷം ഒരുകാരണവശാലും രജിസ്‌ട്രേഷന്‍ അനുവദിക്കുന്നതല്ല. ഈ റാലിയില്‍ ഏകദേശം 20,000 പേര്‍ രജിസ്റ്റര്‍ ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നതായി തിരുവനന്തപുരം ആര്‍മി റിക്രൂട്ടിംഗ് ഡയറക്ടര്‍ കേണല്‍ പി ആര്‍ രവികുമാര്‍ അറിയിച്ചു.
കരസേന നടത്തുന്ന തിരഞ്ഞെടുപ്പ് പ്രക്രിയ തികച്ചും സത്യസന്ധവും വസ്തുതാപരവും സുതാര്യവുമാണ്. തിരഞ്ഞെടുപ്പ് പ്രക്രിയയുടെ ഒരു ഘട്ടങ്ങളിലും ഏതെങ്കിലും വ്യക്തിയുടെയോ, സ്ഥാപനത്തിന്റെയോ, സംഘടനയുടെയോ സഹായമില്ലാതെയാണ് റാലി നടത്തുന്നത്. ഇത്തരക്കാരുടെ വാഗ്ദാനങ്ങളില്‍ പെട്ട് വഞ്ചിതരാകാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണമെന്ന് കേണല്‍ രവികുമാര്‍ ജനങ്ങളോട്് അഭ്യര്‍ഥിച്ചു. കരസേന കഴിഞ്ഞ ഒരു വര്‍ഷമായി ആരംഭിച്ച ഓണ്‍ ലൈന്‍ രജിസ്‌ട്രേഷന്‍, റിക്രുട്ട്‌മെന്റ് നടപടികള്‍ കൂടുതല്‍ സുതാര്യമാക്കിയിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് www.joinindianarmy.nic.in എന്ന വെബ് സൈറ്റ് പരിശോധിക്കാകുന്നതാണ്.