Connect with us

Uae

സിന്ധുവിന് യു എ ഇ മലയാളി 50 ലക്ഷം രൂപ നല്‍കും

Published

|

Last Updated

ദുബൈ: റിയോ ഒളിമ്പിക്‌സില്‍ വെള്ളി മെഡല്‍ നേടിയ പി വി സിന്ധുവിന് യു എ ഇ മലയാളിയുടെ വക 50 ലക്ഷം രൂപ സമ്മാനം. ദുബൈയിലെ ഓട്ടോബാന്‍ കാര്‍ റെന്റല്‍ കമ്പനി ഉടമയും മുക്കാടന്‍ പ്ലാന്റേഷന്‍ പ്രൈവറ്റ് ലിമിറ്റഡ് കമ്പനി ഉടമയുമായ ചങ്ങനാശ്ശേരി സ്വദേശി എം സെബാസ്റ്റ്യനാണ് 50 ലക്ഷം രൂപ പ്രഖ്യാപിച്ചത്. സ്വര്‍ണമാണ് നേടിയിരുന്നതെങ്കില്‍ ഒരു കോടി രൂപ ലഭിക്കുമായിരുന്നു. റിയോ ഒളിമ്പിക്‌സില്‍ വെങ്കല ജേത്രിയായ സാക്ഷി മാലികിന് 25 ലക്ഷം രൂപയും നല്‍കും, സെബാസ്റ്റ്യന്‍ വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.