Connect with us

Gulf

'സ്പീക്കര്‍ പദവി രാഷ്ട്രീയ വനവാസമല്ല'

Published

|

Last Updated

അബുദാബി കേരള സോഷ്യല്‍ സെന്റര്‍ നല്‍കിയ സ്വീകരണയോഗത്തില്‍ സ്പീക്കര്‍
പി ശ്രീരാമകൃഷ്ണന്‍ സംസാരിക്കുന്നു

അബുദാബി: ജീവിതത്തിന്റെ എല്ലാ ജൈവബന്ധങ്ങളേയും വിച്ഛേദിച്ച് സമൂഹത്തില്‍ നടക്കുന്ന ഒരു കാര്യത്തോടും അഭിപ്രായമില്ലാതെ അടച്ചുപൂട്ടിയ മുറിയില്‍ ജപം നടത്തി ജീവിതം കഴിച്ചുകൂട്ടേണ്ട അഞ്ച് വര്‍ഷത്തെ രാഷ്ട്രീയ വനവാസമല്ല സ്പീക്കര്‍ പദവിയെന്ന് കേരള നിയമസഭാ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍.
അബുദാബി കേരള സോഷ്യല്‍ സെന്ററില്‍ നല്‍കിയ സ്വീകരണത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാഷ്ട്രീയമെന്നത് ഒരു സംഘടനയുടെ ഭാഗമായി വരുന്ന പ്രശ്ര്‌നങ്ങളെ കുറിച്ചുള്ള അഭിപ്രായങ്ങള്‍ മാത്രമല്ല, നമ്മുടെ രാഷ്ട്രത്തിന്റെ ചലനങ്ങളെ നിയന്ത്രിക്കുന്ന, സാമൂഹികമായ അവസ്ഥകളെല്ലാം സംബന്ധിച്ചുള്ളവയാണ്. സമൂഹത്തിലുണ്ടാകുന്ന പ്രശ്‌നങ്ങളെ ഉയര്‍ത്തിക്കൊണ്ടുവരാവുന്ന ചര്‍ച്ചകള്‍ സമൂഹത്തില്‍ നടക്കുമ്പോള്‍ സ്പീക്കര്‍ അതില്‍ ഇടപെടുന്നതും അഭിപ്രായം പറയുന്നതും പൊതുസമൂഹത്തെ അതിലേക്ക് നയിക്കുന്നതിലും എന്താണ് തെറ്റെന്ന് സ്പീക്കര്‍ ചോദിച്ചു.
പത്മനാഭന്‍ അധ്യക്ഷത വഹിച്ചു. കെ ബി മുരളി, തോമസ് വര്‍ഗീസ്, യേശുശീലന്‍ ആശംസകള്‍ നേര്‍ന്നു.
ബിജിത് കുമാര്‍ സ്വാഗതവും ബാബുരാജ് പിലിക്കോട് നന്ദിയും പറഞ്ഞു.

Latest