Connect with us

Gulf

വിസകള്‍ ഇ മെയിലുടെ കൈകളിലെത്തും

Published

|

Last Updated

ദുബൈ: അപേക്ഷകര്‍ക്ക്, താമസ-കുടിയേറ്റ വകുപ്പ് ഓഫീസില്‍ പോകാതെ തന്നെ വിസാ നടപടികള്‍ ഓണ്‍ലൈന്‍ സംവിധാനത്തിലുടെ പൂര്‍ത്തീകരിക്കാന്‍ കഴിയുന്ന ജി ഡി ആര്‍ എഫ് എ ദുബൈയുടെ ഇവിഷന്‍ സംവിധാനം താമസ-കുടിയേറ്റ വകുപ്പ് ആരംഭിച്ചു. വിസാ അപേക്ഷകര്‍ക്ക് ഓഫീസുകളില്‍ പോയി കാത്തിരിക്കാതെ ഇ മെയിലിലുടെ വിസകള്‍ കൈകളിലെത്തുമെന്നാണ് ഇതിന്റെ സവിശേഷത. ഇതിന് ടൈപിംഗ് സെന്ററുകള്‍ വഴി വിസക്ക് അര്‍ഹതയുള്ള അസല്‍ രേഖകളുടെ പകര്‍പ്പുകള്‍ വെച്ച് അപേക്ഷിക്കാം. ഇനി ഇ വിഷന്‍ സംവിധാനത്തിലുടെ മാത്രമാണ് താമസ-കുടിയേറ്റ രേഖകള്‍ ശരിയാക്കാനും സമര്‍പ്പിക്കാന്‍ സാധിക്കുകയുള്ളൂ.

യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമിന്റെ ജനസേവനങ്ങളെ കുറിച്ചുള്ള പ്രഖ്യാപനങ്ങളുടെ ചുവട് പിടിച്ചാണ് കഴിഞ്ഞ വര്‍ഷം ദുബൈ താമസ-കുടിയേറ്റ വകുപ്പ് ഇ വിഷന്‍ സംവിധാനം നടപ്പിലാക്കിയത്. ഇതിന്റെ ഭാഗമായി നിലവിലുണ്ടായിരുന്ന രീതികളെ ഘട്ടം ഘട്ടമായി ഇ വിഷന്‍ മാര്‍ഗത്തിലേക്ക് മാറ്റുകയായിയിരുന്നു. താമസ വിസ എടുക്കുന്നതിനും പുതുക്കുന്നതിനും മറ്റുള്ള നടപടിക്രമങ്ങള്‍ക്കും പൂര്‍ണമായും ഇപ്പോള്‍ ഇ സംവിധാനത്തിലുടെയായി.
വിസാ നടപടിക്ക് വേണ്ട അസല്‍ രേഖകള്‍ ടൈപിംഗ് സെന്ററുകളില്‍ കാണിച്ച് അതിന്റെ അസല്‍ പകര്‍പ്പുകള്‍ വെച്ച് അവര്‍ ഓണ്‍ലൈനിലൂടെ ജി ഡി ആര്‍ എഫ് എക്ക് സമര്‍പിക്കും.

ഇങ്ങനെ രേഖകള്‍ വെച്ച് സമര്‍പിക്കുന്ന അപേക്ഷകരുടെ അപേക്ഷകള്‍ വകുപ്പ് പരിശോധിച്ച് അര്‍ഹയുള്ളവരുടെ വിസാ പകര്‍പ്പുകള്‍ ഇടപാടുകാരുടെ ഇ മെയിലേക്ക് അയച്ചു കെടുക്കും. ഒപ്പം മെബൈല്‍ നമ്പറില്‍ നിര്‍ദേശവും ലഭിക്കും. മുന്‍കാലത്ത് വിസാ നടപടികള്‍ക്ക് ഉണ്ടായിരുന്ന രേഖകള്‍ക്ക് പുറമെ സ്‌പോണ്‍സര്‍ ചെയ്യുന്ന ആളുടെ യു എ ഇ തിരിച്ചറിയല്‍ കാര്‍ഡ് ഒറിജിനല്‍, അന്താരാഷ്ട്ര ബേങ്ക് അക്കൗണ്ട്, സ്‌പോണ്‍സറുടെ ഇ മെയില്‍ ഐ ഡി എന്നിവ ഇ വിഷനിലുടെ അപേക്ഷിക്കാന്‍ ആവശ്യമാണ്. ഉപഭോക്താവിന് കുടുതല്‍ വേഗത്തില്‍ ലഭിക്കുന്നതിന് അര്‍ജന്റ് രീതിയില്‍ ടൈപിംഗ് ചെയ്യാം.

“”ദുബൈയെ എല്ലാ മേഖലകളിലും അത്യാധുനിക സൗകര്യങ്ങളോടെ വികസിപ്പിക്കുകയെന്ന ഭരണാധികാരികളുടെ ലക്ഷ്യം സാക്ഷാത്കരിച്ച് കൊണ്ടിരിക്കുകയാണ്. അതിന്റെ ഭാഗമായി ജന സേവനങ്ങള്‍ കുടുതല്‍ മികച്ച രീതിയില്‍ കൊണ്ടുവരാണ് വകുപ്പ് ശ്രമിക്കുന്നത്. ഞങ്ങളുടെ ഏറ്റവും മികച്ച സാങ്കേതിക സംവിധാനങ്ങള്‍ വഴി ഉപഭോകതാക്കളുടെ സമയവും പ്രയത്‌നവും സംരക്ഷിച്ച് എളുപ്പത്തിലും വേഗത്തിലും സേവനങ്ങള്‍ നല്‍ക്കുക എന്ന ലക്ഷ്യമാണുള്ളത്”” ദുബൈ താമസ-കുടിയേറ്റ വകുപ്പ് തലവന്‍ മേജര്‍ ജനറല്‍ മുഹമ്മദ് അഹ്മദ് റാശിദ് അല്‍ മര്‍റി പറഞ്ഞു.

Latest