Connect with us

Kerala

വിജിലന്‍സ് ചമഞ്ഞ് കവര്‍ച്ച: മുഖ്യപ്രതി പിടിയില്‍

Published

|

Last Updated

കൊച്ചി: വിജിലന്‍സ് ഉദ്യോഗസ്ഥര്‍ ചമഞ്ഞ് പെരുമ്പാവൂരിലെ വീട്ടില്‍ നിന്ന് 60 പവനും പണവും കവര്‍ന്ന കേസിലെ മുഖ്യപ്രതി അബ്ദുല്‍ ഹാലിമിനെ പൊലീസ് പിടികൂടി. കവര്‍ച്ചയ്ക്ക് പിന്നില്‍ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് പണം കണ്ടെത്താനെന്ന് സൂചന. മോഷണത്തിനു പിന്നിലെ ഗൂഢാലോചന തേടി പൊലീസ് അന്വേഷണം തുടങ്ങി. കോഴിക്കോട് ഇരട്ടസ്‌ഫോടനം, കളമശ്ശേരി ബസ് കത്തിക്കല്‍ കേസുകളില്‍ പ്രതിയാണ് പിടിയിലായ അബ്ദുള്‍ ഹാലിം. പാലക്കാട് നിന്നാണ് ഇയാളെ അറസ്റ്റു ചെയ്തത്. തടിയന്റവിട നസീറിന്റെ കൂട്ടാളിയാണ് ഹാലിം. ഹാലിമിന്റെ സഹായി അനസിനേയും മറ്റ് നാലു പേരെയും പൊലീസ് അറസ്റ്റു ചെയ്തിട്ടുണ്ട്.

പ്രതികളെ ഇന്നലെ രാത്രിയോടെ പെരുമ്പാവൂരില്‍ എത്തിച്ചു. ഇയാളുടെ സംഘത്തിലുള്ള നിരവധി പേരെയും ചോദ്യം ചെയ്യാനായി രാത്രി വൈകി പിടികൂടിയിട്ടുണ്ട്. പെരുന്പാവൂര്‍ സ്വദേശി അജിന്‍സാണ് കവര്‍ച്ച ആസൂത്രണം ചെയ്തത്. കവര്‍ച്ച നടന്ന വീടിന്റെ സമീപമുള്ളയാളും കസ്റ്റഡിയിലുണ്ട്. കവര്‍ച്ചയ്ക്ക് ഉപയോഗിച്ച ഇന്നോവ കാറും കസ്റ്റഡയിലെടുത്തു.

എറണാകുളം, കണ്ണൂര്‍ സ്വദേശികളെയാണ് ഇനി പിടികിട്ടാനുള്ളത്. കവര്‍ന്ന സ്വര്‍ണവും പണവും ഒളിവിലുള്ളവരുടെ കൈയിലുണ്ടെന്നാണ് പൊലീസ് സംഘം കരുതുന്നത്. മുഴുവന്‍ പ്രതികളേയും പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. തീവ്രവാദ പ്രവര്‍ത്തനത്തിനായി മുന്പും സ്വര്‍ണക്കവര്‍ച്ച നടന്നിട്ടുണ്ട്. കിഴക്കന്പലത്ത് ജൂവലറി ഉടമയെ ആക്രമിച്ച് സ്വര്‍ണം തട്ടിയ കേസില്‍ നസീറിന്റെ അനുയായി അറസ്റ്റിലായിരുന്നു.

വെള്ളിയാഴ്ച ഉച്ചക്ക് 1.45 ഓടെയാണ് പെരുമ്പാവൂര്‍ പാറപ്പുറം പാളിപ്പറമ്പില്‍ സിദ്ദീഖിന്റെ വീട്ടില്‍ എട്ടംഗം സംഘം വിജിലന്‍സ് ചമഞ്ഞ് മോഷണം നടത്തിയത്. സിദ്ദീഖ് ജുമുഅ നിസ്‌കാരത്തിനായി പള്ളിയില്‍ പോയ സമയത്താണ് സംഘം വീട്ടിലെത്തിയത്. ബിനാമി പേരില്‍ സിദ്ദിഖ് സ്വത്ത് സമ്പാദിച്ചതിനാല്‍ വിജിലന്‍സ് റെയ്ഡാണെന്ന് പറഞ്ഞാണ് എട്ടംംഗ സംഘം വീട്ടില്‍ പ്രവേശിച്ചത്. ഒരാള്‍ പൊലീസ് യൂണിഫോമിലുമായിരുന്നു. ഈ സമയം സിദ്ദിഖ് പള്ളിയില്‍ പോയിരിക്കുകയായിരുന്നു, 15 മിനിട്ടിനകം പരിശോധന കഴിഞ്ഞെന്നും വീട്ടുകാര്‍ക്ക് ഉള്ളില്‍ പ്രവേശിക്കാമെന്നും പറഞ്ഞ് സംഘം കടന്നു. പിന്നീട് വീട്ടുകാര്‍ അലമാര പരിശോധിച്ചപ്പോഴാണ് സ്വര്‍ണ്ണാഭരണങ്ങളും 25,000 രൂപയും നഷ്ടപ്പെട്ടതായി കണ്ടെത്തിയ

Latest