Connect with us

Ongoing News

ഇന്ത്യന്‍ അത്‌ലറ്റിന് സിക വൈറസ് ബാധയെന്ന് സംശയം

Published

|

Last Updated

ന്യൂഡല്‍ഹി: ഒളിമ്പിക്‌സില്‍ പെങ്കടുത്ത ഇന്ത്യന്‍ അത്‌ലറ്റിന് സിക വൈറസ് ബാധിച്ചതായി സംശയം. ശനിയാഴ്ച്ചയാണ് വൈറസ് ബാധയുണ്ടെന്ന സംശയത്തെ തുടര്‍ന്ന് സുധ സിംഗിനെ ആശുപത്രിയില്‍ പ്രവേശിച്ചത്. മത്സരശേഷം ബ്രസീലില്‍ നിന്നും മടങ്ങിയ താരത്തിന് കടുത്ത പനിയും ശരീരവേദനയും രക്തസമ്മര്‍ദ്ദത്തില്‍ നിരന്തര വ്യതിയാനവും അനുഭവപ്പെട്ടിരുന്നു.

ഇതിന്റെ അടിസ്ഥാനത്തില്‍ ബംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഐസുലേഷന്‍ വാര്‍ഡിലുള്ള സുധയുടെ രക്ത സാമ്പിളുകള്‍ പരിശോധനക്ക് വിധേയമാക്കിയിരിക്കുകയാണ്. ഉത്തര്‍പ്രദേശ് സ്വദേശിയാണ് സുധ സിംഗ്.

സാധാരണ രോഗലക്ഷണം മാത്രമാണ് ഉള്ളതെങ്കിലും, സിക വൈറസ് ബ്രസീലില്‍ വലിയ തോതില്‍ ഭീതി പടര്‍ത്തിയ സാഹചര്യത്തില്‍ താരത്തെ സൂക്ഷമമായി നിരീക്ഷിക്കുകയാണ് അധികൃതര്‍. ആരോഗ്യ സ്ഥിതി മെച്ചപ്പെടുന്നുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. സ്റ്റീപ്പിള്‍ ചേസിലാണ് സിക റിയോ ഒളിമ്പിക്‌സില്‍ മത്സരിച്ചിരുന്നത്.

---- facebook comment plugin here -----

Latest