Connect with us

National

പാകിസ്താനെ പുകഴ്ത്തിയ നടി രമ്യക്ക് എതിരെ രാജ്യദ്രോഹ കേസ് ചുമത്തണമെന്ന് ഹരജി

Published

|

Last Updated

ബംഗളുരു: പാക്കിസ്ഥാനെക്കുറിച്ച് പുകഴ്ത്തി സംസാരിച്ച നടിയും കര്‍ണാടകയിലെ മണ്ഡ്യയില്‍ നിന്നുള്ള മുന്‍ കോണ്‍ഗ്രസ് എംപിയുമായ രമ്യയ്ക്ക് എതിരെ രാജ്യദ്രോഹത്തിന് കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ഹരജി. പാകിസ്താന്‍ നരകമല്ലെന്ന പരാമര്‍ശത്തിനെതിരെയാണ് കര്‍ണാടകയില്‍ നിന്നുള്ള അഭിഭാഷകന്‍ പരാതി നല്‍കിയത്.

പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കര്‍ പാകിസ്ഥാനിലേക്ക് പോകുന്നത് നരകത്തിലേക്ക് പോകുന്നതു പോലെയാണെന്ന് പറഞ്ഞിരുന്നു. ഇതിനെ കുറിച്ച് പരാമര്‍ശിച്ചാണ് പാകിസ്താന്‍ നരകമല്ലെന്ന് രമ്യ അഭിപ്രായപ്പെട്ടത്. പാകിസ്താന്‍ നരകമല്ല. അവിടെ ഉള്ളവര്‍ നമ്മളെ പോലുള്ളവരാണ്. ഞങ്ങളോടവര്‍ നല്ല രീതിയിലാണ് പെരുമാറിയത്.” ഇതായിരുന്നു സാര്‍ക്ക് ഉച്ചകോടിയുമായി ബന്ധപ്പെട്ട് പാക് സന്ദര്‍ശനം കഴിഞ്ഞെത്തിയ രമ്യ അഭിപ്രായപ്പെട്ടത്.

എന്നാല്‍, ഈ പ്രസ്താവന ദേശവിരുദ്ധമാണെന്ന് കാണിച്ച് അഭിഭാഷകനായ വിത്തല്‍ ഗൗഡ മടിക്കേരി കോടതിയില്‍ രമ്യക്കെതിരെ ഹരജി നല്‍കുകയായിരുന്നു. പാകിസ്താനെ പ്രകീര്‍ത്തിക്കുന്ന രമ്യയുടെ പ്രസ്താവന അമ്പരിപ്പിച്ചു എന്ന് ഗൗഡ പറഞ്ഞു. കേസ് ശനിയാഴ്ച കോടതി വാദത്തിനെടുക്കും.സാര്‍ക്ക് ഉച്ചകോടിയില്‍ പാര്‍ലമെന്റിലെ പ്രായകുറഞ്ഞ അംഗങ്ങളുടെ യോഗത്തില്‍ പങ്കെടുക്കാനായാണ് രമ്യ ഇസ്ലാമാബാദ് സന്ദര്‍ശിച്ചത്. 2011 മുതല്‍ കോണ്‍ഗ്രസ് അംഗമായ രമ്യ മാണ്ഡ്യ മണ്ഡലത്തില്‍ നിന്നും മുന്‍പ് തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

Latest