Connect with us

Gulf

ദുബൈയുടെ വസ്ത്രശേഖരം ലോക റെക്കോര്‍ഡിലേക്ക്

Published

|

Last Updated

ദുബൈ: ദുബൈക്ക് മറ്റൊരു ലോക റെക്കോര്‍ഡുകൂടി. യു എ ഇയിലും ഖത്വറിലുമായി റമസാനില്‍ ദുബൈ ശേഖരിച്ചത് മൂന്ന് ലക്ഷത്തോളം ഇനം തുണിത്തരങ്ങള്‍. യു എ ഇ റെഡ് ക്രസന്റ് മുഖേനെയാണ് ഇത് ശേഖരിച്ചത്. “സ്‌നേഹത്തിന്റെ സ്പര്‍ശം പങ്കിടൂ” എന്ന കാമ്പയിനിലൂടെയാണ് ലോകത്തെ അശരണര്‍ക്കിടയില്‍ വിതരണം ചെയ്യുന്നതിന് ഇത്രയും അളവില്‍ വസ്ത്രങ്ങള്‍ ശേഖരിച്ചത്. കഴിഞ്ഞ വര്‍ഷം ഇന്ത്യയില്‍ 2.93 ലക്ഷം ഇനങ്ങള്‍ ശേഖരിച്ചത് റെക്കോര്‍ഡില്‍ ഇടം നേടിയിരുന്നു. ദുബൈയില്‍ നടന്ന ചടങ്ങില്‍ ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡിന്റെ അധികൃതരാണ് പുതിയ റെക്കോര്‍ഡ് വിവരം പുറത്തുവിട്ടത്.

യു എ ഇയിലെയും ഖത്വറിലെയും 63 കേന്ദ്രങ്ങളിലായും ഷോപ്പിംഗ് മാളുകളിലൂടെയും വസ്ത്രങ്ങള്‍ ശേഖരിക്കുന്നതിന് സംവിധാനമൊരുക്കിയിരുന്നു. കഴിഞ്ഞ ഏഴു വര്‍ഷങ്ങളില്‍ ലോകത്തിന്റെ വിവിധ ഭാഗത്തുള്ള എട്ട് ലക്ഷം അഗതികള്‍ക്കാണ് മുന്‍കാല കാമ്പയിനുകളില്‍ സഹായമെത്തിച്ചത്. ഈ വര്‍ഷത്തെ കാമ്പയിന്റെ ഭാഗമായി ഇറാഖിലെ അഞ്ചും, ജോര്‍ദാനിലെ രണ്ടും അഭയാര്‍ഥി ക്യാമ്പുകളിലും വസ്ത്രവിതരണം നടത്തിയിരുന്നു.