Connect with us

Kozhikode

വീര്യം വര്‍ധിപ്പിക്കാന്‍ കള്ളില്‍ മായം കലര്‍ത്തി വില്‍പ്പന നടത്തുന്നത് എക്‌സൈസ് പിടികൂടി

Published

|

Last Updated

കള്ളുഷാപ്പ് പൂട്ടി സീല്‍ ചെയ്ത നിലയില്‍.

താമരശ്ശേരി: വീര്യം വര്‍ധിപ്പിക്കാന്‍ കള്ളില്‍ മായം കലര്‍ത്തി വില്‍പ്പന നടത്തുന്നത് എക്‌സൈസ് അധികൃതര്‍ പിടികൂടി. പുതുപ്പാടി വെസ്റ്റ് കൈതപ്പൊയിലിലെ ടി എസ് അഞ്ചാം നമ്പര്‍ കള്ളുഷാപ്പില്‍ മൊബൈല്‍ എക്‌സൈസ് ടെക്ട്‌നിക്കല്‍ സംഘം നടത്തിയ പരിശോധനയിലാണ് വീര്യം കൂട്ടാന്‍ മായം കലര്‍ത്തുന്നുണ്ടെന്ന് കണ്ടെത്തിയത്. മൊബൈല്‍ ലാബില്‍ നടത്തിയ പരിശോധനയില്‍ കള്ളില്‍ ക്ലോറിന്‍ ഹൈട്രേറ്റ് കലര്‍ന്നതായി കണ്ടെത്തിയതിനെ തുടര്‍ന്ന് താമരശ്ശേരി എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പി എ സഹദുള്ള സ്ഥലത്തെത്തി കള്ളുഷാപ്പ് പൂട്ടി സീല്‍ ചെയ്തു. പി മോഹനന്റെ ഉടമസ്ഥതയിലുള്ള കള്ളുഷാപ്പില്‍ നിന്നും നൂറ് ലിറ്ററോളം കള്ള് എക്‌സൈസ് സംഘം പിടിച്ചെടുത്തു. വിദഗ്ദ പരിശോധനക്കായി സാമ്പിളുകള്‍ ശേഖരിച്ച് ടെക്‌നിക്കല്‍ ലാബിലേക്കയച്ചതായി എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പറഞ്ഞു. ഇതിന്റെ ഫലം ലഭ്യമായ ശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.