Connect with us

International

എണ്ണ ചോര്‍ച്ച: ഖത്വര്‍ കമ്പനിക്ക് 100 കോടി രൂപ പിഴ

Published

|

Last Updated

മുംബൈ: 2011ല്‍ മുംബൈ തീരത്തുണ്ടായ എണ്ണ ചോര്‍ച്ചയുമായി ബന്ധപ്പെട്ട് ഖത്വര്‍ കേന്ദ്രമായ ഷിപ്പിംഗ് കമ്പനിക്ക് ദേശീയ ഹരിത െ്രെടബ്യൂനല്‍ 100 കോടി രൂപ പിഴയിട്ടു.
ഖത്വറിലെ ഡെല്‍റ്റ ഷിപ്പിംഗ് മറൈന്‍ കമ്പനിയുടെ ഉടമസ്ഥതയിലുള്ള എം വി റാക് എന്ന ചരക്ക് കപ്പലാണ് മുംബൈയുടെ 20 നോട്ടിക്കല്‍ മൈല്‍ ദൂരെ കടലില്‍ മുങ്ങിയത്. 2011 ആഗസ്റ്റ് നാലിനാണ് കപ്പല്‍ മുങ്ങുന്നത്. മുങ്ങിയ കപ്പലില്‍ നിന്ന് എണ്ണ ചോര്‍ന്നത് മൂലം കടലിലെ ആവാസ വ്യവസ്ഥക്ക് ഗുരുതര നാശമുണ്ടായതായി ട്രൈബ്യൂനല്‍ ചൂണ്ടിക്കാട്ടി.
അദാനി ഗ്രൂപ്പിന്റെ താപ നിലയത്തില്‍ പ്രവര്‍ത്തിക്കാന്‍ വേണ്ടിയുള്ള കല്‍ക്കരിയും ഡീസലുമാണ് കപ്പലില്‍ ഉണ്ടായിരുന്നത്. പരിസ്ഥിതി നാശം വരുത്തിയതിന് അദാനി എന്റര്‍െ്രെപസസിന് അഞ്ചുകോടി രൂപ പിഴയും ചുമത്തിയിട്ടുണ്ട്.

Latest