Connect with us

National

തെരുവു നായ്ക്കളെ കൊല്ലരുതെന്ന് മൃഗക്ഷേമബോര്‍ഡ്

Published

|

Last Updated

ന്യൂഡല്‍ഹി: അക്രമകാരികളായ തെരുവ് നായ്ക്കളെ കൊല്ലാനുള്ള തദ്ദേശ സ്വയംഭരണ വകുപ്പിന്റെ നീക്കത്തിനെതിരെ ദേശീയ മൃഗക്ഷേമ ബോര്‍ഡ്. നായക്കളെ കൊല്ലരുതെന്ന് മൃഗക്ഷേമബോര്‍ഡ് നിര്‍ദ്ദേശിച്ചു. നായ്ക്കളെ കൊല്ലാനുള്ള സര്‍ക്കാര്‍ നടപടി നിയമവിരുദ്ധവും സുപ്രീം കോടതി ഉത്തരവിന്റെ ലംഘനവുമാണെന്ന് ബോര്‍ഡ് ചെയര്‍മാന്‍ ഡോ.ആര്‍.എം.ഖര്‍ബ് പറഞ്ഞു. തീരുമാനം ഉടന്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് കേരളത്തിന് നോട്ടീസ് അയയ്ക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

അക്രമണകാരികളായ തെരുവ് നായ്ക്കളെ മരുന്ന് കുത്തിവച്ച് കൊല്ലാന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ കഴിഞ്ഞ ദിവസം നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതോടൊപ്പം അക്രമകാരികളായ തെരുവുനായ്ക്കളെ കൊല്ലാന്‍ നിയമ തടസമല്ലെന്നു മന്ത്രി കെ.ടി. ജലീല്‍ വ്യക്തമാക്കുകയും ചെയ്തിരുന്നു.

ജനങ്ങളുടെ ജീവനാണു പരമപ്രധാനമെന്നും എന്നാല്‍ തെരുവുനായ്ക്കളെ കൊന്നാല്‍ ഉണ്ടാകുന്ന നിയമപ്രശ്‌നമാണ് ഉദ്യോഗസ്ഥരെ അത്തരം നടപടികളില്‍ നിന്നു പിന്തിരിപ്പിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.