Connect with us

Gulf

ഓണ്‍ലൈന്‍ വോട്ട് യാഥാര്‍ഥ്യമാകുന്നത് വരെ നിയമ പോരാട്ടം തുടരും: ഡോക്ടര്‍ ഷംശീര്‍ വയലില്‍

Published

|

Last Updated

അബുദാബി: ഓണ്‍ലൈന്‍ വോട്ട് പ്രാബല്യത്തില്‍ വരുന്നത് വരെ നിയമ പോരാട്ടം തുടരുമെന്ന് ഓണ്‍ലൈന്‍ വോട്ടവകാശത്തിന് വേണ്ടി സുപ്രിം കോടതിയില്‍ നിയമ പോരാട്ടം നടത്തുന്ന പ്രമുഖ വ്യവസായിയും, വിപിഎസ് ഹെല്‍ത്ത് ഗ്രൂപ്പ് മാനേജിങ് ഡയറക്ടറുമായ ഡോക്ടര്‍ ഷംശീര്‍ വയലില്‍. ഓണ്‍ലൈന്‍ വോട്ട് യാഥാര്‍ഥ്യമാക്കുന്നതിന് വേണ്ടി ഇന്ത്യന്‍ തിരഞ്ഞെടുപ്പ് കമ്മീഷണറുമായി നിരവധി ചര്‍ച്ചകള്‍ നടത്തി. ഓണ്‍ലൈന്‍ വോട്ട് യാഥാര്‍ഥ്യമാക്കുന്നതിനുള്ള ഒരുക്കങ്ങള്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നടത്തി കഴിഞ്ഞു. സാങ്കേതിക ഒരുക്കം കമ്മിഷന്‍ ഒരുങ്ങിയിട്ടുണ്ട്. സുപ്രിം കോടതി വിധി പുറത്ത് വരുന്നതോടെ കമ്മീഷന്‍ തീരുമാനവുമായി മുന്നോട്ട് പോകുമെന്ന് കമ്മീഷണര്‍ അറിയിച്ചതായി അദ്ദേഹം പറഞ്ഞു.

വിവര സാങ്കേതിക വിദ്യയില്‍ വളരെ മുന്നില്‍ നില്‍ക്കുന്ന ഇന്ത്യക്ക് ഓണ്‍ലൈന്‍ വോട്ട് യാഥാര്‍ഥ്ത്യമാക്കുവാന്‍ ബുദ്ധിമുട്ടില്ല, വളരെ എളുപ്പമാണ്. തലമുറ മാറി കഴിഞ്ഞു , പുതിയ തലമുറ ലൈന്‍ നിന്ന് വോട്ട് ചെയ്യുന്ന കാലം മാറി.ഇന്ത്യയില്‍ 60 ശതമാനം ജനങ്ങളാണ് വോട്ട് ചെയ്യുന്നത്.ഓണ്‍ലൈന്‍ വോട്ട് യാഥാര്‍ഥ്യമാകുന്നതോടെ വോട്ട് ചെയ്യുന്നവരുടെ എണ്ണം 80 ശതമാനമായി ഉയരും അദ്ദേഹം വ്യക്തമാക്കി . ഇന്ത്യയിലെ ജനങ്ങളെ സംബന്ധിച്ച് ഇന്ത്യയിലെ വിവിധ സര്‍ക്കാരുകളുടെ കയ്യില്‍ വ്യക്തമായ കണിക്കോ,അടിസ്ഥാന വിവരങ്ങളോ ഇല്ല.

ഓണ്‍ലൈന്‍ വോട്ട് യാഥാര്‍ഥ്യമാകുന്നതോടെ ഒരു സംസ്ഥാനത്തുള്ളവര്‍ക്ക് മറ്റ് സംസ്ഥാനങ്ങളില്‍ വോട്ട് രേഖപ്പെടുത്താനാകുന്നത് കൂടാതെ ക്രിമിനല്‍ പശ്ചാത്തലമുള്ളവരേയും,വിവിധ പോലീസ് സ്‌റ്റേഷനില്‍ കേസുള്ളവരേയും എളുപ്പത്തില്‍ തിരിച്ചറിയാനും കഴിയും. വിവിധ സംസ്ഥാനങ്ങളില്‍ ക്രിമിനല്‍ കേസുള്ളവര്‍ക്ക് മറ്റുസ്ഥലങ്ങള്‍ ഒരു ഒളിത്താവളമാണ്.ക്രമിനല്‍ പശ്ചാത്തലമുള്ളവരെ തിരിച്ചറിയാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.

Latest