Connect with us

Kerala

പോലീസ് സൈബര്‍ സമ്മേളനത്തിലെ ധൂര്‍ത്ത്: വിജിലന്‍സ് അന്വേഷണം തുടങ്ങി

Published

|

Last Updated

തിരുവനന്തപുരം: സൈബര്‍ സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി പഠനവും പരിശീലനവും മറ്റും ലക്ഷ്യമിട്ട് കേരള പോലീസ് സംഘടിപ്പിച്ച കൊക്കൂണ്‍ 2016 സമ്മേളനത്തിലെ ധൂര്‍ത്തില്‍ വിജിലന്‍സ് അന്വേഷണം. സമ്മേളനത്തിന്റെ കണക്കുകള്‍ പിടിച്ചെടുത്ത വിജിലന്‍സ് ഡയറക്റ്റര്‍ ജേക്കബ് തോമസ് പ്രഥമദൃഷ്ട്യ ധൂര്‍ത്ത് നടന്നെന്നും അന്വേഷണം വേണമെന്നും നിലപാട് സ്വീകരിക്കുകയാരിന്നു. പോലീസിലെ ഉന്നതര്‍ക്കെതിരെയാകും അന്വേഷണം നീളുക.
ഇക്കഴിഞ്ഞ 18, 19 തീയതികളിലായാണ് അഷ്ടമുടി റാവിസ് ഹോട്ടലിലാണ് സമ്മേളനം നടന്നത്. ഗവര്‍ണര്‍ പി സദാശിവവും മുഖ്യമന്ത്രി പിണറായി വിജയനും ഡി ജി പി ലോക്‌നാഥ് ബെഹ്‌റയും ഉള്‍പ്പെടെ നിരവധി പ്രമുഖര്‍ സമ്മേളനത്തിന്റെ വിവിധ ചടങ്ങുകളില്‍ പങ്കെടുത്തിരുന്നു. സൊസൈറ്റി ഫോര്‍ പോലീസിംഗ് ഓഫ് സൈബര്‍ സ്‌പേസ് എന്ന എന്‍ ജി ഒ സംഘടനയുടെ പങ്കാളിത്തത്തോടെയാണ് പരിപാടി നടന്നത്. മനോജ് എബ്രഹാം നോഡല്‍ ഓഫീസറായ സൈബര്‍ഡോമിന്റെ കൂടി പങ്കാളിത്തത്തോടെയായിരുന്നു പരിപാടി. നടത്തിപ്പിന്റെ ചെലവുകളെ കുറിച്ചുമെല്ലാമാണ് ഇപ്പോള്‍ വിജിലന്‍സ് അന്വേഷണം ആരംഭിച്ചിരിക്കുന്നത്. അതേസമയം, ചടങ്ങിനിടെ പരിപാടിയുടെ അവതാരകയെ ഹൈടെക് സെല്‍ എ സി പി വിനയകുമാരന്‍ നായര്‍ അവഹേളിച്ചെന്ന പരാതിയും വിവാദമായിരുന്നു. ഇതേത്തുടര്‍ന്ന് വിഷയം അന്വേഷിച്ച ഐ ജി മനോജ് എബ്രഹാം വിനയകുമാരന്‍ നായരെ തത്സ്ഥാനത്തു നിന്നു നീക്കിയിരുന്നു.

---- facebook comment plugin here -----

Latest