Connect with us

National

സയാമീസ് ഇരട്ടകളെ വേര്‍പ്പെടുത്താന്‍ മാതാവ് വിസമ്മതിച്ചു

Published

|

Last Updated

മുംബൈ: ഉടലുകള്‍ വേര്‍പ്പെടുത്താനുള്ള ഓപറേഷന് മാതാവ് വിസമ്മതിച്ചതോടെ സയാമീസ് ഇരട്ടകളെ മുംബൈയിലെ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തു. ഉടലുകള്‍ കൂടിച്ചേര്‍ന്ന നിലയില്‍ മുംബൈയിലെ സിയോണ്‍ ആശുപ്രതിയില്‍ കഴിഞ്ഞ മാസമാണ് കുട്ടികള്‍ പിറന്നത്. മൂന്നാഴ്ച ഡോക്ടര്‍മാരുടെ നീരീക്ഷണത്തിലായിരുന്നു ഇവര്‍. എന്നാല്‍ വേര്‍പ്പെടുത്താനുള്ള ഓപറേഷന് മാതവ് വിസമ്മതിച്ചതോടെ ഡോക്ടര്‍മാര്‍ പിന്തിരിയുകയായിരുന്നു. അതേസമയം, ഇവരെ വേര്‍പ്പെടുത്തണമെന്ന് ഇരട്ടകളുടെ ബന്ധുക്കള്‍ക്ക് ആവശ്യമുള്ള പക്ഷം ഏതുനിമിഷവും ആശുപത്രിയിലേക്ക് വരാമെന്ന് അധികൃതര്‍ പറഞ്ഞു. ഇരട്ടകളെ വേര്‍പ്പെടുത്തുന്നതോടെ ഇവരുടെ ജീവന്‍ നഷ്ടപ്പെടുമെന്ന ഭയമാണ് ഓപറേഷന് മാതാവ് വിസമ്മതിക്കുന്നതെന്ന് ചികിത്സാ ചെലവുകള്‍ ആശുപത്രി അധികൃതര്‍ വഹിക്കാമെന്ന് വാഗ്ദാനം നല്‍കിയിരുന്നതായും ഡോക്ടര്‍മാര്‍ പറഞ്ഞു.
കഴിഞ്ഞ മാസം 27നാണ് 3.6 കിലോഗ്രാം തൂക്കമുള്ള സയാമീസ് ഇരട്ടകളെ ഷാഹീന്‍ എന്ന 26കാരി ജന്മം നല്‍കിയത്.

---- facebook comment plugin here -----

Latest