വാഹനം വിളിക്കാന്‍ കാശില്ല; ഭാര്യയുടെ മൃതദേഹം ചുമന്ന് ദാന മജ്ഹി നടന്നത് 10 കിലോ മീറ്റര്‍/ video

Posted on: August 25, 2016 8:31 am | Last updated: August 25, 2016 at 11:42 am
SHARE

odisha-man_ഭുവനേശ്വര്‍: വാഹനം വിളിക്കാന്‍ കാശില്ലാത്തതിനാല്‍ ദാന മജ്ഹി ഭാര്യയുടെ മൃതദേഹവും ചുമന്ന് നടന്നത് 10 കിലോമീറ്റര്‍. 12 വയസുകാരി മകള്‍ക്കൊപ്പമായിരുന്ന മജ്ഹിയുടെ നടത്തം. ഒഡീഷ്യയിലെ പിന്നോക്ക ജില്ലകളിലൊന്നായ കലാഹന്തിയിലാണ് മനസാക്ഷിയെ ഞെട്ടിക്കുന്ന സംഭവം. ക്ഷയരോഗം ബാധിച്ചാണ് മജ്ഹിയുടെ ഭാര്യ മരിച്ചത്.

സംഭവം റിപ്പോര്‍ട്ട് ചെയ്ത പ്രാദേശിക മാധ്യമങ്ങള്‍ വിഷയം ജില്ലാകളക്ടറുടെ ശ്രദ്ധയില്‍പെടുത്തി. തുടര്‍ന്ന് ഇയാള്‍ക്ക് ആംബുലന്‍സ് ഏര്‍പ്പാക്കി നല്‍കി. താന്‍ ദരിദ്രനാണെന്നും ആംബുലന്‍സ് വിളിക്കാന്‍ കാശില്ലെന്നും ആശുപത്രി അധികൃതരോട് പറഞ്ഞിരുന്നെങ്കിലും സഹായമൊന്നും ലഭിച്ചില്ലെന്ന് മജ്ഹി പറഞ്ഞു.