Connect with us

Gulf

ഖത്വറില്‍ പൊതുമാപ്പ് പ്രഖ്യാപിച്ചു

Published

|

Last Updated

ദോഹ: രാജ്യത്ത് നിയമവിരുദ്ധമായി തുടരുന്ന പ്രവാസികള്‍ക്ക നിയമവിധേയമാകുന്നതിനും സ്വദേശങ്ങളിലേക്കു പോകുന്നതിനും നാലു മാസത്തെ പൊതുമാപ്പ് പ്രഖ്യാപിച്ചു. സെപ്തംബര്‍ ഒന്നു മുതല്‍ ആരംഭിച്ച് ഡിസംബര്‍ ഒന്നു വരെയാണ് ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ച പൊതുമാപ്പ് കാലം. സോഷ്യല്‍ മീഡിയയിലൂടെയാണ് മന്ത്രാലയം പൊതുമാപ്പ് പ്രഖ്യാപിച്ചത്.

വിസ കാലാവധി കഴിഞ്ഞും റസിഡന്റ്‌സ് പെര്‍മിറ്റ് പുതുക്കാതെയും രാജ്യത്തു തങ്ങുന്നവര്‍ക്കും നിയമവിധേയല്ലാതെ രാജ്യത്തു പ്രവേശിച്ചവര്‍ക്കും പൊതുമാപ്പു കാലത്ത് രേഖകള്‍ ശരിയാക്കി രാജ്യത്തു നിന്ന് പുറത്തു പോകാന്‍ സാധിക്കും. താമസകുടിയേറ്റ നിയമം ലംഘിച്ചു എന്നതിന്റെ നിയമനടപിടകള്‍ ഒഴിവാക്കായാണ് നിയമവിധേയരാകാന്‍ സാധിക്കുക.

Latest