Connect with us

National

കശ്മീരിലേക്ക് സര്‍വകക്ഷി സംഘത്തെ അയക്കുമെന്ന് രാജ്‌നാഥ് സിംഗ്

Published

|

Last Updated

ന്യൂഡല്‍ഹി: കശ്മീരിലേക്ക് സര്‍വകക്ഷി സംഘത്തെ അയക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ്. രണ്ട് ദിവസത്തെ കശ്മീര്‍ സന്ദര്‍ശനത്തിന് ശേഷം മുഖ്യമന്ത്രിയോടൊപ്പം നടത്തിയ സംയുക്ത വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പെല്ലറ്റ് ഗണ്ണിന് ബദല്‍ എന്തെന്ന് ആലോചിക്കും. കശ്മീരിലെ വിദ്യാര്‍ഥികളുടെ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ നോഡല്‍ ഓഫീസറെ നിയോഗിക്കും.

കുട്ടികള്‍ കല്ലുകള്‍ കയ്യിലേന്തുന്നുണ്ടെങ്കില്‍ അവരെ കൗണ്‍സിലിംഗിന് വിധേയരാക്കണം. കല്ലുകള്‍ക്ക് പകരം പുസ്തകവും പേനയും കമ്പ്യൂട്ടറുമാണ് അവരുടെ കൈകളില്‍ ഉണ്ടാവേണ്ടത്. കുട്ടികളുടെ ഭാവികൊണ്ട് ആരും കളിക്കരുത്. ഇന്ത്യയുടെ ഭാവി കശ്മീരിന്റെ ഭാവിയിലാണെന്നും രാജ്‌നാഥ് സിംഗ് പറഞ്ഞു.

കശ്മീരിലെ യുവാക്കളെ തീവ്രവാദികള്‍ കരുവാക്കുകയാണെന്ന് കശ്മീര്‍ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി പറഞ്ഞു. കശ്മീര്‍ ജനതയില്‍ 95 ശതമാനവും സമാധാനം ആഗ്രഹിക്കുന്നവരാണെന്നും അവര്‍ പറഞ്ഞു. കുട്ടികളെ തെരുവിലിറക്കുന്നവരെ ഒറ്റപ്പെടുത്തണമെന്നും മെഹ്ബൂബ പറഞ്ഞു.

Latest