Connect with us

Gulf

അനധികൃത പാര്‍കിംഗ് കേന്ദ്രങ്ങള്‍ ഇന്നു മുതല്‍ അടച്ചുപൂട്ടുമെന്ന് ഷാര്‍ജ നഗരസഭ

Published

|

Last Updated

ഷാര്‍ജ: അനധികൃത പാര്‍കിംഗ് കേന്ദ്രങ്ങള്‍ ഇന്നു മുതല്‍ അടച്ചുപൂട്ടുമെന്ന് ഷാര്‍ജ നഗരസഭ വ്യക്തമാക്കി. ഇത്തരം കേന്ദ്രങ്ങളില്‍ വാഹനങ്ങള്‍ നിര്‍ത്തിയിടുന്നതില്‍ നിന്ന് പൊതുജനം പിന്മാറണം. കഴിഞ്ഞ രണ്ടാഴ്ചയായി അനധികൃത പാര്‍കിംഗ് നിരീക്ഷിക്കാന്‍ സ്വകാര്യ പാര്‍കിംഗ് കേന്ദ്രങ്ങളില്‍ നഗരസഭാ ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിവരികയാണ്.

പാര്‍കിംഗ് കേന്ദ്രങ്ങള്‍ നഗരസഭയുടെ നിയമങ്ങളും ചട്ടങ്ങളും പാലിക്കുന്നുണ്ടോയെന്ന് ഉറപ്പാക്കിയാലേ ഇതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനാവൂ. വിവിധ റോഡുകളില്‍ നിയമംലംഘിച്ച് വാഹനങ്ങള്‍ നിര്‍ത്തിയിടുന്നത് വാഹനഗതാഗതം തടസ്സപ്പെടാന്‍ ഇടയാക്കുന്നുണ്ട്.
അനധികൃത പാര്‍ക്കിംഗിനെതിരെ ജനങ്ങളെ ബോധവത്ക്കരിക്കാന്‍ ലഘുലേഖകളും ഉദ്യോഗസ്ഥര്‍ വിതരണം ചെയ്യുന്നുണ്ട്.

Latest