Connect with us

Gulf

ഗള്‍ഫ് മേഖലയില്‍ മികച്ച ഐ ടി വിപണി ഖത്വറിന്റെത്

Published

|

Last Updated

ദോഹ: മേഖലയിലെ മികച്ച പ്രകടനം കാഴ്ച വെക്കുന്ന വിവരസാങ്കേതിക വിപണിയായി ഖത്വര്‍ മാറുമെന്ന് പ്രതീക്ഷ. ഈ വര്‍ഷവും അടുത്ത വര്‍ഷവും വലിയ വളര്‍ച്ചയുണ്ടാകില്ലെന്ന നിരീക്ഷണവും ബി എം ഐ റിസര്‍ച്ച് ഇതോടൊപ്പം പങ്കുവെക്കുന്നുണ്ട്.

കൂടുതല്‍ ഉത്പന്ന വിശ്വാസയോഗ്യമായ വിപണികളേക്കാള്‍ കഴിഞ്ഞ വര്‍ഷം ഖത്വറില്‍ കംപ്യൂട്ടര്‍ ഹാര്‍ഡ്‌വേര്‍ മേഖല മികച്ച പ്രകടനമാണ് കാഴ്ച വെച്ചത്. ജി സി സിയിലെ മറ്റിടങ്ങളേക്കാള്‍ ഐ ടി വിപണിയില്‍ ഖത്വറിന്റെ മധ്യകാല നിരീക്ഷണം ശക്തമായിരുന്നു. ഫിഫ ലോകകപ്പ് മുന്നൊരുക്കത്തിന്റെ ഭാഗമായി രാജ്യത്ത് നടക്കുന്ന പ്രധാന പശ്ചാത്തല സൗകര്യ വികസന പദ്ധതികള്‍ ഐ ടി സേവനങ്ങളുടെ ആവശ്യകതയെയും വര്‍ധിപ്പിക്കും.

ഹാര്‍ഡ്‌വെയര്‍ വിപണി മന്ദഗതിയിലാണെങ്കിലും റിപ്ലേസ്‌മെന്റ് വില്‍പ്പനയിലാണഅ വ്യാപാരികള്‍ വിശ്വാസ്യത പ്രകടിപ്പിച്ചിരിക്കുന്നത്. ഐ ടി മേഖലയുടെ 2016- 2020 കാലയളവിലെ മൊത്തം വാര്‍ഷിക വളര്‍ച്ച (സി എ ജി ആര്‍) 5.3 ശതമാനം (4.9 ബില്യന്‍ ഖത്വര്‍ റിയാല്‍) ആകുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2014- 2019 കാലയളവില്‍ 12.37 ശതമാനത്തിന്റെ വളര്‍ച്ചയും പ്രതീക്ഷിക്കുന്നുണ്ട്.

ഹാര്‍ഡ്‌വേര്‍, സോഫ്റ്റ്‌വേര്‍, ഐ ടി സേവനം എന്നിങ്ങനെയാണ് ഐ ടി വിപണി തരംതിരിച്ചിരിക്കുന്നത്. പ്രാദേശിക ഐ ടി വിപണിയിലെ വ്യാപാരികള്‍ വന്‍വളര്‍ച്ചയുടെ ചെറിയ സൂചനകള്‍ മാത്രമെ കാണുന്നുള്ളൂ. ഈ വര്‍ഷം ചെറിയ ആശ്വാസമുണ്ടാകുമെങ്കിലും അടുത്ത വര്‍ഷം കടുപ്പമേറിയതാകുമെന്ന് ഇവര്‍ പറയുന്നു. ഐ ടി സേവന മേഖലയില്‍ ക്ലൗഡ് സേവനങ്ങള്‍ക്ക് ആവശ്യക്കാര്‍ വര്‍ധിക്കും.

സബ്‌സ്‌ക്രിപ്ഷന്‍ അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്നതിനാല്‍ കമ്പനികള്‍ക്ക് ഹാര്‍ഡ്‌വേര്‍, സോഫ്റ്റ്‌വേര്‍ വാങ്ങല്‍ നടക്കില്ലെന്ന് അല്‍ മന കംപ്യൂട്ടര്‍ സര്‍വീസസ് സെയില്‍സ് മാനേജര്‍ അഹ്‌സന്‍ ഖാന്‍ പറയുന്നു. ഈ വര്‍ഷം ഐ ടിയില്‍ വലിയ വളര്‍ച്ച പ്രതീക്ഷിക്കേണ്ടതില്ലെന്ന് ഖത്വര്‍ കംപ്യൂട്ടര്‍ സര്‍വീസസ് സെയില്‍സ് മാനജേര്‍ ജേക്കബ് ജോര്‍ജും പറയുന്നു. കഴിഞ്ഞ വര്‍ഷം ചെറിയ വളര്‍ച്ചയുണ്ടായിരുന്നു.
ക്ലൗഡ് ബിസിസന് ആണ് ഐ ടിയിലെ ഇപ്പോഴത്തെ താരം. ഉപയോഗിക്കാന്‍ എളുപ്പമായതും എല്ലാ സമയത്തും സേവനം ലഭ്യമായതുമാണ് പ്രധാന ആകര്‍ഷണം.

Latest