Connect with us

Kerala

യാത്ര പുറപ്പെട്ടത് മൂവായിരത്തോളം പേര്‍

Published

|

Last Updated

നെടുമ്പാശ്ശേരി: സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴില്‍ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം വഴി മൂവായിരത്തോളം പേര്‍ ഹജ്ജ് കര്‍മം നിര്‍വഹിക്കുന്നതിനായി യാത്ര പുറപ്പെട്ടു. കഴിഞ്ഞ നാല് ദിവസങ്ങളിലായിട്ടാണ് മുവായിരത്തോളം തീര്‍ഥാടകര്‍ പുറപ്പെട്ടത്. ഇവര്‍ക്കായി സഊദി എയര്‍ലൈന്‍സ് അദ്യ ദിനമായ തിങ്കളാഴ്ച ഒരു വിമാനവും ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ രണ്ട് വിമാനങ്ങള്‍ വീതവും ഇന്നലെ മൂന്ന് വിമാനങ്ങളും പ്രത്യേക സര്‍വീസുകള്‍ നടത്തി. ഇന്നലെ മൂന്ന് വിമാനങ്ങളിലായി 900 തീര്‍ഥാടകരാണ് പുറപ്പെട്ടത്. 435 പുരുഷന്‍മാരും 465 സ്ത്രീകളുമാണ് ഇന്നലെ ഹജ്ജ് കര്‍മം നിര്‍വഹിക്കുന്നതിനായുള്ള സംഘത്തില്‍ ഉണ്ടായിരുന്നത്. മലപ്പുറം ജില്ല ഇന്‍ഫര്‍വേഷന്‍ ഓഫീസര്‍ മുഹമ്മദ് കണ്ണഞ്ചേരി, കാലിക്കറ്റ് സര്‍വകലാശാല സെക്ഷന്‍ ഓഫീസര്‍ മൊയ്തീന്‍ കുട്ടി, മലപ്പുറം പോലീസ് കണ്‍ട്രോള്‍ റും സി പി ഒ. കെ അബ്ദുല്‍ മുനീര്‍ തുടങ്ങിയവരും വളണ്ടിയര്‍മാരായി സംഘത്തിലുണ്ടായിരുന്നു.
4.30 ,5.30, 7.30 തുടങ്ങിയ സമയങ്ങളിലാണ് സഊദി എയര്‍ലെന്‍സ് ഹജ്ജ് തീര്‍ത്ഥാടകര്‍ക്കായി ഇന്നലെ പ്രത്യേകസര്‍വീസുകള്‍ നടത്തിയത്. ഇനി സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖാന്തരം ഏഴായിരത്തിലധികം തീര്‍ഥാടകര്‍ കുടി കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം വഴി യാത്ര ചെയ്യും. ഇവരെ കൂടാതെ ലക്ഷ്യ ദ്വീപ്, മാഹി തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നുള്ള തീര്‍ഥാടകരും ഹജ്ജ് കര്‍മം നിര്‍വഹിക്കുന്നതിനായി പുറപ്പെടുന്നത് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം വഴിയാണ് .

Latest