Connect with us

National

മലയാളി താരം ഒപി ജയ്ഷയ്ക്ക് എച് 1 എന്‍1 സ്ഥിരീകരിച്ചു

Published

|

Last Updated

ബംഗളൂരു: റിയോ ഒളിമ്പിക്‌സില്‍ പങ്കെടുത്ത് മടങ്ങിയെത്തിയ മലയാളി കായിക താരം ഒ.പി ജയ്ഷക്ക് എച്ച് 1 എന്‍ 1 സ്ഥിരീകരിച്ചു. രക്തസാംപിള്‍ പരിശോധനയിലാണ് ജയ്ഷക്ക് എച്ച് 1 എന്‍ 1 വൈറസ് കണ്ടെത്തിയത്. റിയോയില്‍ ജയ്ഷക്കൊപ്പം ഉണ്ടായിരുന്ന സുധാ സിങ്ങിന് എച്ച് 1 എന്‍ 1 വൈറസ് ബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ആഗസ്റ്റ് 20ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.
വനിതകളുടെ മാരത്തണ്‍ മത്സരത്തിനിടെ കുടിവെള്ളംപോലും നല്‍കാന്‍ അധികൃതര്‍ തയ്യാറായിരുന്നില്ലെന്ന് റിയോയില്‍ നിന്ന് മടങ്ങിയെത്തിതിന് പിന്നാലെ ജയ്ഷ ആരോപിച്ചിരുന്നു.

റിയോയില്‍ നിന്ന് ശരീരവേദനയുമായി നാട്ടിലെത്തിയ സുധാ സിങ്ങിന് സിക വൈറസ് ബാധയുണ്ടെന്ന സംശയം ഉണ്ടായിരുന്നെങ്കിലും എച്ച് 1 എന്‍ 1 ആണെന്ന് പിന്നീട് സ്ഥിരീകരിക്കുകയായിരുന്നു. തുടര്‍ന്ന് സുധയോടൊപ്പം ഒളിമ്പിക്‌സ് ഗ്രാമത്തില്‍ മുറി പങ്കിട്ട ജയ്ഷ, കവിതാ റൗത്ത് എന്നിവരെയും പരിശോധനക്ക് വിധേയമാക്കി. ഈ പരിശോധനയിലാണ് ജയ്ഷക്ക് എച്ച് 1 എന്‍ 1 വൈറസ് സ്ഥിരീകരിച്ചത്.
ജയ്ഷയുടെ ആരോപണം അന്വേഷിക്കാന്‍ കേന്ദ്ര കായിക മന്ത്രാലയം രണ്ടംഗ സമിതിയെ നിയോഗിച്ചു.