Connect with us

Palakkad

ഓപറേഷന്‍ അനന്ത: യൂത്ത്‌ലീഗ് താലൂക്ക് ഓഫീസ് മാര്‍ച്ച് നടത്തി

Published

|

Last Updated

മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട്ടെ ഓപ്പറേഷന്‍ അനന്തയുടെ തുടര്‍ പ്രവര്‍ത്തനങ്ങള്‍ അനിശ്ചിതമായി നീളുന്നതില്‍ പ്രതിഷേധിച്ച് മുസ്‌ലിംയൂത്ത് ലീഗ് മണ്ണാര്‍ക്കാട് നിയോജക മണ്ഡലം കമ്മിറ്റി താലൂക്ക് ഓഫീസ് മാര്‍ച്ച് നടത്തി.
മാര്‍ച്ച് നേതൃത്വത്തിന്റെ പിടിപ്പുകേടിന്റെ ജാള്യത മറക്കാനെന്ന ആരോപണം ശക്തം. നെല്ലിപ്പുഴ ജംഗ്ഷനില്‍ നിന്നും വ്യാഴാഴ്ച രാവിലെ 11മണിയോടെ ആരഭിച്ച മാര്‍ച്ച് കോടതിപ്പടിയില്‍ പോ ലീസ് തടഞ്ഞു. പൊലീസും പ്രവര്‍ത്തകരും തമ്മിലുണ്ടായ ബലപ്രയോഗത്തിനിടെ മുനിസിപ്പല്‍ മുസ്‌ലിം ലീഗ് സെക്രട്ടറി സി ഷഫീക്ക് റഹ്മാന് ലാത്തികൊണ്ട് പരുക്കേറ്റു.
മണ്ണാര്‍ക്കാട് എം എല്‍ എയും, ബ്ലോക്ക് പഞ്ചായത്തും, മുനിസിപ്പാലിറ്റിയും ഭരിക്കുന്നത് മുസ്‌ലിംലീഗാണ്. നഗര വികസനത്തിനായി പദ്ധതി നടപ്പാക്കിയപ്പോള്‍ അതിന്റെ ക്രെഡിറ്റ് സ്വന്തമാക്കി പ്രചാര വേല നടത്തിയ മുസ്‌ലിം ലീഗ് നഗരം കുളം തോണ്ടി ഇപ്പോള്‍ തടി തപ്പുകയാണ്. മുനിസിപ്പല്‍ ചെയര്‍പേഴ്‌സണാണ് ഓപ്പറേഷന്‍ അനന്തയുമായി ബന്ധപ്പെട്ട് രൂപീകരിച്ച നഗര വികസന കമ്മിറ്റിയുടെ ചെയര്‍മാന്‍. എന്നാല്‍ പദ്ധതി പാതി വഴിയിലായതോടെ ഇവരും ജനങ്ങള്‍ക്ക് മുമ്പില്‍ കൈമലര്‍ത്തുകയാണ്.
മുസ്‌ലിംലീഗിനും, ലീഗ് ജനപ്രതിനിധികള്‍ക്കും നേരെ ജനകീയ രോഷം ശക്തമാവുന്നത് കണ്ട് ഏത് വിധേനയും വികസന മുരടിപ്പില്‍ നിന്നും മുഖം രക്ഷിക്കാനുളള തത്രപ്പാടാണ് മാര്‍ച്ചിന് അടിസ്ഥാനമെന്നാണ് ആരോപണം. പ്രതിഷേധ മാര്‍ച്ച് മുസ് ലിംലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി കളത്തില്‍ അബ്ദുല്ലയാണ് ഉദ്ഘാടനം ചെയ്തത്. മണ്ഡലം യൂത്ത്‌ലീഗ് പ്രസിഡന്റ് അര്‍സല്‍ എരേരത്ത് അധ്യക്ഷത വഹിച്ചു.

 

Latest