Connect with us

Gulf

ഗ്യാസ് സിലിന്‍ഡര്‍ ഉപയോഗിക്കുന്നതിന് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

Published

|

Last Updated

* അംഗീകൃത വിതരണക്കാരില്‍ നിന്നു മാത്രം ഗ്യാസ് സിലിന്‍ഡറുകളും മറ്റു ഘടകങ്ങളും വാങ്ങുക.
* സിലിന്‍ഡറുകളുടെ തകരാറുകള്‍ പരിഹരിക്കുന്നതിനോ, മാറ്റം ചെയ്യുന്നതിനോ ബന്ധപ്പെടുന്ന കമ്പനികള്‍ യു എ ഇ സിവില്‍ ഡിഫന്‍സ് വകുപ്പിന്റെ അംഗീകാരമുള്ളവയാണെന്ന് ഉറപ്പ് വരുത്തുക.
* അടുക്കളയില്‍ മതിയായ വായു സഞ്ചാരമുണ്ടെന്ന് ഉറപ്പ് വരുത്തുക.
* സൂര്യാതപം ഏല്‍ക്കുന്ന വിധത്തിലോ സിലിന്‍ഡര്‍ ചൂടു പിടിക്കാന്‍ സാധ്യതയുള്ള വസ്തുക്കളുടെ അരികിലോ സൂക്ഷിക്കാതിരിക്കുക.
* ഇലക്ട്രിക്കല്‍ സോക്കറ്റുകള്‍, പെട്ടെന്ന് തീ പടരുന്ന വസ്തുക്കള്‍ എന്നിവക്കരികില്‍ സൂക്ഷിക്കാതിരിക്കുക.
* പുറംഭാഗങ്ങളില്‍ സിലിന്‍ഡറുകള്‍ സൂക്ഷിക്കുമ്പോള്‍ പ്രത്യേകം കാബിനുണ്ടാക്കി അതില്‍ തലകീഴായി സിലിന്‍ഡര്‍ സൂക്ഷിക്കുക. ഗ്യാസ് ചോര്‍ച്ചയുണ്ടാകുമ്പോള്‍ ഗ്യാസ് അതിവേഗം പുറംതള്ളുന്നതിന് ഇത് സഹായിക്കും.
* അടുക്കളയില്‍ ഫയര്‍ എക്സ്റ്റിഗ്യിഷറുകള്‍ സൂക്ഷിക്കുക.
* പുകയും വാതകങ്ങളും മൂലമുണ്ടാകുന്ന അപകടങ്ങളെ മുന്‍കൂട്ടി കണ്ടെത്താനുള്ള സുരക്ഷാ ഉപകരണങ്ങള്‍ അടുക്കളയില്‍ സ്ഥാപിക്കുക.
* ലൈറ്റര്‍ കത്തിച്ചോ തീപെട്ടിക്കൊള്ളി ഉരസിയോ സിലിന്‍ഡറിലെ വാതക ചോര്‍ച്ച കണ്ടെത്താന്‍ ശ്രമിക്കരുത്. സോപ്പ് ലായനി പകരം ഉപയോഗിക്കുക.
* ഒന്നില്‍ കൂടുതല്‍ ഗ്യാസ് സിലിന്‍ഡറുകള്‍ ഒരു പാചക ഉപകരണത്തില്‍ ഉപയോഗിക്കാതിരിക്കുക.

സിലിന്‍ഡറുകളില്‍ ശ്രദ്ധിക്കേണ്ടത്
* നിര്‍മാതാക്കളുടെ പേര് സിലിന്‍ഡറുകളില്‍ ആലേഖനം ചെയ്തിട്ടുണ്ടോയെന്ന് പരിശോധിക്കുക.
* ഇറക്കുമതി ചെയ്ത് വിതരണം ചെയ്യുന്നവയാണെങ്കില്‍ ഇറക്കുമതി ചെയ്ത കമ്പനികളുടെ വിശദാംശങ്ങള്‍ ഉണ്ടായിരിക്കുക.
* എസ്മ മാര്‍ക്ക് രേഖപ്പെടുത്തിയിട്ടുണ്ടോയെന്ന് ശ്രദ്ധിക്കുക.
* ഗ്യാസ് സിലിന്‍ഡറുകളുടെ സീരിയല്‍ നമ്പര്‍ വ്യക്തമാണെന്ന് ഉറപ്പ് വരുത്തുക.
* ഏത് വിധത്തിലുള്ള ഗ്യാസാണ് ഉപയോഗിച്ചിരിക്കുന്നതെന്ന് ഉറപ്പ് വരുത്തുക.
* സിലിന്‍ഡര്‍ ശൂന്യമാകുമ്പോള്‍ അതിന്റെ തൂക്കം പരിശോധിച്ച് ഉറപ്പ് വരുത്തുക.
* സിലിന്‍ഡറിന്റെ കപ്പാസിറ്റി ഉറപ്പ് വരുത്തുക.
* സിലിന്‍ഡര്‍ നിര്‍മിച്ച വര്‍ഷം രേഖപ്പെടുത്തിയിട്ടുണ്ടോയെന്ന് ഉറപ്പ് വരുത്തുക.

---- facebook comment plugin here -----

Latest