Connect with us

Gulf

ആരോഗ്യ സംരക്ഷണം; സ്മാര്‍ട് ഉപകരണങ്ങള്‍ക്കെതിരെ ഡിഎച്ച്എ

Published

|

Last Updated

ദുബൈ: ദുബൈ ഹെല്‍ത് അതോറിറ്റി സ്മാര്‍ട് ക്ലിനിക്, സ്മാര്‍ട് ആരോഗ്യ സംരക്ഷണത്തിന് ഉപകരണങ്ങള്‍ ഉപയോഗിക്കുന്നതില്‍ നിന്ന് പൊതുജനങ്ങള്‍ വിട്ടുനില്‍ക്കണമെന്ന് ആവശ്യപ്പെട്ടു. ഗുരുതരമായി പാര്‍ശ്വഫലങ്ങള്‍ ഉണ്ടാകുന്നതിനാലാണ് ഇത്. കണ്ണ് സംബന്ധമായ രോഗങ്ങള്‍ക്ക് കൈകൊള്ളേണ്ട മുന്‍കരുതലുകളെ കുറിച്ച് സ്മാര്‍ട് ക്ലിനിക് നിരവധി ആരോഗ്യ സുരക്ഷാ മുന്നറിയിപ്പുകള്‍ പുറത്തിറക്കിയിരുന്നു. അന്ധതയിലേക്ക് നയിക്കുന്നതിന്റെ രോഗലക്ഷണങ്ങളെ വിദഗ്ധമായ പരിശോധനയിലൂടെ മികച്ച രീതിയില്‍ കൈകാര്യം ചെയ്യുന്നതിനുള്ള മാര്‍ഗ നിര്‍ദേശങ്ങളും സ്മാര്‍ട് ക്ലിനിക് പുറത്തിറക്കിയിരുന്നു. ആധുനിക വൈദ്യശാസ്ത്ര രംഗത്തെ നൂതന സാധ്യതകള്‍ ഉപയോഗിച്ച് കണ്ണ് രോഗ സംബന്ധിയായ ദുബൈ ഹോസ്പിറ്റലിലെ വിദഗ്ധ ചികിത്സകളെ കുറിച്ച് ക്ലിനിക് മാര്‍ഗ നിര്‍ദേശങ്ങള്‍ നല്‍കുന്നുണ്ട്.
നാല് വയസു മുതല്‍ ആറു വയസു വരെയുള്ള കുട്ടികളെ നിരന്തരം കണ്ണ് പരിശോധനക്ക് വിധേയമാക്കണം. ഈ പ്രായക്കാരില്‍ അബ്ലിയോപിയ രോഗലക്ഷണം ഏറെ കണ്ടുവരുന്നുണ്ട്. ഇത് കൃത്യതയോടെ ചികിത്സിച്ച് ബോധ്യപ്പെടുത്തിയില്ലെങ്കില്‍ കുട്ടികള്‍ക്ക് കോങ്കണ്ണ് രോഗം പിടിപെടാന്‍ സാധ്യതയുണ്ട്. പ്രമേഹ രോഗികളും നിരന്തരം കണ്ണ് പരിശോധനക്ക് വിധേയരാകണം. ഒട്ടനവധി രോഗങ്ങള്‍ ഇത്തരക്കാരില്‍ കണ്ടുവരുന്നുണ്ട്. റെറ്റിനോപതി പ്രമേഹ രോഗികളില്‍ കണ്ടുവരുന്ന ഗുരുതര രോഗമാണ്. രക്തത്തിലെ ഗ്ലൂകോസിന്റെ അളവ് കൃത്യമായി നിജപ്പെടുത്തുന്നതിന് ജീവിതരീതി ക്രമീകരിച്ചാല്‍ ഈ രോഗത്തിന്റെ പിടിയില്‍ നിന്ന് രക്ഷപ്പെടാമെന്ന് ദുബൈ ഹോസ്പിറ്റലിലെ ഒഫ്താല്‍മോളജിസ്റ്റ് ഡോ. തൗഫീഖ് അല്‍ ഹകീം വ്യക്തമാക്കി.

Latest