Connect with us

National

പാക് അധീന കശ്മീരില്‍ നിന്നുള്ള അഭയാര്‍ഥികള്‍ക്ക് 2000 കോടിയുടെ പാക്കേജ്

Published

|

Last Updated

ന്യൂഡല്‍ഹി: പാക് അധീന കശ്മീരില്‍ നിന്നുള്ള അഭയാര്‍ഥികള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ പ്രത്യേക സാമ്പത്തിക പാക്കേജ് തയ്യാറാക്കുന്നു. പാക് അധീന കശ്മീര്‍, ഗില്‍ജിത് ബാള്‍ട്ടിസ്ഥാന്‍ തുടങ്ങിയിടങ്ങളില്‍ നിന്ന് അഭയാര്‍ഥികളായി എത്തിയവര്‍ക്ക് 2000 കോടിയുടെ പാക്കേജാണ് കേന്ദ്രം ആസൂത്രണം ചെയ്യുന്നത്. ഒരു കുടുംബത്തിന് 5.5 ലക്ഷം രൂപയാണ് പാക്കേജ് പ്രകാരം ലഭിക്കുക. കശ്മീര്‍ സര്‍ക്കാര്‍ പാക്കേജിന്റെ ഗുണഫലം ലഭിക്കേണ്ട 36,348 കുടുംബങ്ങളെ കണ്ടെത്തിയിട്ടുണ്ട്.

മന്ത്രിസഭയുടെ അനുമതി ലഭിച്ചാല്‍ ഒരു മാസത്തിനുള്ളില്‍ തുക വിതരണം ചെയ്യാനാവുമെന്നാണ് അധികൃതര്‍ പ്രതീക്ഷിക്കുന്നത്. 2015 ജനുവരിയില്‍ തന്നെ ഇവരുടെ പുനരധിവാസ പ്രക്രിയകള്‍ ആരംഭിക്കാന്‍ കേന്ദ്രം തീരുമാനിച്ചിരുന്നു. കേന്ദ്ര സേനകള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ എല്ലാവരേയും പോലെ അഭയാര്‍ഥികള്‍ക്കും പ്രവേശനം നല്‍കാന്‍ ആരംഭിച്ചത് ഈ തീരുമാനപ്രകാരമാണ്.