Connect with us

Malappuram

മഹഌറത്തുല്‍ ബദ്‌രിയ്യ; ഉദ്ഘാടനം 31ന് മലപ്പുറത്ത്

Published

|

Last Updated

മലപ്പുറം: സുന്നി സംഘടനകളുടെ ആത്മീയ വേദിയായ മഹഌറത്തുല്‍ ബദ്‌രിയ്യയുടെ ജില്ലാതല ഉദ്ഘാടനം ഈമാസം 31ന് വൈകുന്നേരം നാലിന് മഅ്ദിന്‍ ഗ്രാന്റ് മസ്ജിദില്‍ നടക്കും. പ്രസ്ഥാനത്തിന് കീഴില്‍ മഹല്ല്, യൂനിറ്റ് തലങ്ങളില്‍ നടന്നുവരുന്ന ആത്മീയ സദസുകള്‍ ഇനി മുതല്‍ മഹഌറത്തുല്‍ ബദ്‌രിയ്യ എന്ന പേരിലായിരിക്കും അറിയപ്പെടുക. മഹഌറതുല്‍ ബദ്‌രിയ്യയുടെ പ്രായോഗിക രൂപവും നിര്‍ദേശങ്ങളും അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ നല്‍കും. കേരള മുസ്‌ലിം ജമാഅത്ത് കമ്മിറ്റിയുടെ കീഴില്‍ ജില്ലയിലെ മഹല്ലുകളിലെയും ആയിരത്തി ഇരൂനൂറിലധികം വരുന്ന യൂനിറ്റുകളിലെയും നിയോഗിക്കപ്പെട്ട പ്രതിനിധികളാണ് പരിപാടിയില്‍ പങ്കെടുക്കുക. സമസ്ത പ്രസിഡന്റ് ഇ സുലൈമാന്‍ മുസ്‌ലിയാര്‍, സയ്യിദ് യൂസുഫുല്‍ ജീലാനി വൈലത്തൂര്‍, സയ്യിദ് ഇബ്‌റാഹിം ഖലീലുല്‍ ബുഖാരി, മഞ്ഞപ്പറ്റ ഹംസ മുസ്‌ലിയാര്‍, സയ്യിദ് വി പി ഹബീബ് കോയ തങ്ങള്‍, സി മുഹമ്മദ് ഫൈസി, വണ്ടൂര്‍ അബ്ദുര്‍റഹ്മാന്‍ ഫൈസി സംബന്ധിക്കും.