Connect with us

International

കിര്‍ഗിസ്ഥാനിലെ ചൈനീസ് എംബസിയില്‍ സ്‌ഫോടനം; ഒരു മരണം

Published

|

Last Updated

മോസ്‌കോ: കിര്‍ഗിസ്ഥാനിലെ ചൈനീസ് എംബസിയിലുണ്ടായ സ്‌ഫോടനത്തില്‍ ഒരാള്‍ മരിക്കുകയും മൂന്നു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. കിര്‍ഗിസ്ഥാന്റെ തലസ്ഥാനമായ ബിഷ്‌കേക്കില്‍ സ്ഥിതി ചെയ്യുന്ന എംബസിയുടെ ഗേറ്റിലേക്ക് കാര്‍ ഇടിച്ചു കയറിയാണ് സ്‌ഫോടനം നടത്തിയത്. കാറിന്റെ െ്രെഡവറാണ് മരിച്ചതെന്നാണ് റിപ്പോര്‍്ട്ടുകള്‍.

ചാവേര്‍ ആക്രമണമാണോ നടന്നതെന്ന് സ്ഥിരീകരിച്ചിട്ടില്ല. പൊലീസും സുരക്ഷാസേനയും സംഭവ സ്ഥലത്ത് പരിശോധന നടത്തുകയാണ്. എംബസിയിലെ ജീവനക്കാരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയിട്ടുണ്ട്.

---- facebook comment plugin here -----

Latest