Connect with us

Kerala

ഹജ്ജ്: സ്‌പെഷ്യല്‍ സര്‍വീസുകള്‍ അഞ്ചിന് സമാപിക്കും

Published

|

Last Updated

നെടുമ്പാശ്ശേരി: സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴില്‍ തീര്‍ഥാടകര്‍ക്കായി ഒരുക്കിയ സ്‌പെഷ്യല്‍ സര്‍വീസുകള്‍ അടുത്ത മാസം അഞ്ചിന് സമാപിക്കും. ഈ മാസം 22 ന് ആണ് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം വഴി ഹജ്ജ് തീര്‍ഥാടകര്‍ക്കായി സഊദി എയര്‍ലൈന്‍സ് പ്രത്യേക വിമാന സര്‍വീസുകള്‍ ആരംഭിച്ചത്.
23 മുതല്‍ 31 വരെ രണ്ട് വിമാനങ്ങളാണ് സര്‍വീസ് നടത്താന്‍ തീരുമാനിച്ചത്. എന്നാല്‍ 25 ന് ഒരു വിമാനത്തില്‍ 450 തീര്‍ഥാടകര്‍ക്ക് പകരം 350 പേരെ കൊണ്ടു പോകാനേ കഴിഞ്ഞുള്ളു. ഇത് മൂലം ഉണ്ടായ പ്രതിസന്ധി 26 ന് മൂന്ന് വിമാനങ്ങള്‍ സര്‍വീസ് നടത്തിയാണ് പരിഹരിച്ചത്. 24, 25, 26 തീയ്യതികളില്‍ സഊദി എയര്‍ലൈന്‍സ് വിമാനത്തിന്റെ സര്‍വീസുകള്‍ താളം തെറ്റിയിരുന്നു.
എന്നാല്‍ ഹജ്ജ് ക്യാമ്പിലെ എകോപന സമീപനം നല്ല രീതിയില്‍ നടന്നതു മൂലം സഊദി എയര്‍ലൈന്‍സിന്റെ പ്രവര്‍ത്തനങ്ങള്‍ താളംതെറ്റിയതു മുലം തീര്‍ഥാടകര്‍ക്ക് കാര്യമായ ബുദ്ധിമുട്ട് ഉണ്ടായില്ല. ഇന്നലെ വരെ കൊച്ചി അന്താരാഷ്ട്ര വിമാനതാവളം വഴി 7650 ഓളം തീര്‍ഥാടകര്‍ ഹജ്ജിനായി പുറപ്പെട്ടു.
ഇന്ന് രണ്ട് വിമാനങ്ങളിലായി 900 പേര്‍ പുറപ്പെടും സംസ്ഥാനത്തില്‍ നിന്ന് ഉള്ള തീര്‍ഥാടകരെ കൂടതെ ലക്ഷദ്വീപ്, മാഹി സ്ഥലങ്ങളില്‍ നിന്നുള്ള തീര്‍ഥാടകരും കൊച്ചി അന്താരാഷ്ട്ര വിമാനതാവളം വഴിയാണ് പുറപ്പെടുന്നത്.

---- facebook comment plugin here -----

Latest