Connect with us

Gulf

ഖത്വര്‍ മാളിന്റെ കവാടം തുറക്കുന്നത് വിസ്മയങ്ങളുടെ ദൃശ്യലോകത്തേക്ക്

Published

|

Last Updated

ഖത്വര്‍ മാളിലെ ഫുട്‌ബോള്‍ ഇന്‍സ്റ്റലേഷന്‍

ദോഹ: രാജ്യത്തെ ലക്ഷ്വറി, ഷോപിംഗ്, ടൂറിസം ഭൂപടത്തിലെ മുഖ്യ ഐക്കണായി ഇടം പിടിക്കാന്‍ മിനിക്കു പണി പൂര്‍ത്തിയാക്കുന്ന ഖത്വര്‍ മാള്‍ സന്ദര്‍ശകര്‍ക്കു മുന്നിലൊരുക്കുന്നത് വിസ്മയമങ്ങളുടെ ദൃശ്യാലങ്കാരങ്ങള്‍. പ്രാദേശികവും അന്തര്‍ ദേശീയവുമായ സന്ദര്‍ശകര്‍ക്കായി ആധുനികവും പരമ്പരാഗതവുമായ ചേരുവകള്‍ കൊണ്ട് സമ്മിശ്രമാമാക്കിയ രൂപകല്പനയും ഉള്ളടക്ക നിര്‍മാണവുമാണ് മാള്‍ ഓഫ് ഖത്വര്‍ തയാറാക്കുന്നത്. സമാനതകളില്ലാത്ത ഷോപിംഗ്, ഭക്ഷ്യാനുഭവങ്ങളും വിനോദ പരിപാടികളും എന്നതാണ് മാളിന്റെ ആശയമെന്ന് അധികൃതര്‍ പറയുന്നു.
മാളില്‍ ഏഴു ആധുനിക കലാശില്‍പ്പങ്ങളുണ്ടാകും. മാളില്‍ അതീവ പ്രാധാന്യത്തോടെ പ്രദര്‍ശിപ്പിക്കുന്ന ഈ ആര്‍ട്ടുകള്‍ 11 രാജ്യങ്ങളില്‍നിന്നായി 350 ശില്‍പ്പികള്‍ ചേര്‍ന്ന് നിര്‍മിച്ചവയാണ്. ജര്‍മനി, തുര്‍ക്കി, ഇറ്റലി, ഇന്തോനേഷ്യ, യു കെ, ക്രൊയേഷ്യ, തായ്‌ലാന്‍ഡ്, അയര്‍ലാന്‍ഡ്, അല്‍ ബേനിയ തുടങ്ങിയാ രാജ്യങ്ങളില്‍നിന്നുള്ള കലാകാരന്‍മാരാണ് കലാശില്‍പ്പങ്ങളുടെ നിര്‍മാണത്തില്‍ പങ്കെടുത്തത്. മാളിന്റെ വിവിധ സ്ഥലങ്ങളില്‍ ഇതിനകം മൂന്നു ശില്‍പ്പങ്ങള്‍ സ്ഥാപിച്ചു കഴിഞ്ഞു. പിന്‍സ്, ബവ് ടൈസ്, ഷ്യൂ എന്നിവയാണ് സ്ഥാപിച്ചത്. അക്രോബാറ്റ്‌സ്, ദി ഗോള്‍ഡന്‍ റിംഗ്‌സ്, വാള്‍ ഓഫ് എഗ്രറ്റ്‌സ്, ഫുട്‌ബോള്‍സ് എന്നിവ ഇന്‍സ്റ്റാള്‍ ചെയ്യുന്ന പ്രവര്‍ത്തനം നടന്നു വരുകയാണ്. മാള്‍ സന്ദര്‍ശകര്‍ക്ക് ഏറ്റവും മനോഹരമായ ദൃശ്യാനുഭവങ്ങള്‍ നല്‍കുക എന്ന തങ്ങളുടെ ആശയത്തിന്റെ ഭാഗമാണ് ഈ കണ്ടംപററി ആര്‍ട്ടുകളുടെ സ്ഥപനമെന്ന് ഖത്വര്‍ മാള്‍ ജനറല്‍ മാനേജര്‍ റോണി മൗറാണി പറഞ്ഞു.
12 വ്യത്യസ്ത മെറ്റീരിയലുകള്‍ ഉപയോഗിച്ചാണ് കലാശില്‍പ്പങ്ങള്‍ നിര്‍മച്ചിരിക്കുന്നത്. ഓരോന്നും വ്യത്യസ്തവും നൂതനവും തുല്യതകളില്ലാത്തവയുമാണ്. പ്രധാന പ്രവേശന കവാടം ഉള്‍പ്പെടെ മാളിലെ ഏറ്റവും പ്രധാനപ്പെട്ട സ്ഥലങ്ങളിലാണ് ആര്‍ട്ടുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നത്. കാഴ്ചയില്‍ വിസ്മയാനുഭവം സമ്മാനിക്കുന്നതും സന്ദര്‍ശകരെ ആകര്‍ഷിക്കുന്നതുമായ രൂപകല്പനയുമാമാണ് മാളിലാകെ നിര്‍മിച്ചിരിക്കുന്നത്. ഓരോ കവാടങ്ങളും ഇടനാഴികളും ഓരോ സവിശേഷതകളുമുണ്ടാകും. ആധുനിക കാലത്തെ ട്രെന്‍ഡുകളെയെല്ലാം ഉള്‍കൊണ്ടുകൊണ്ടാണ് മാള്‍ സന്ദര്‍ശകരെ ക്ഷണിക്കുന്നത്. അഞ്ചു ലക്ഷം ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണമുള്ള മാളില്‍ അത്യുന്നതമായ ലെയ്ഷര്‍, റിക്രിയേഷന്‍ സംവിധാനങ്ങളാണ് ഒരുക്കുന്നത്. ലോകത്തെ ആദ്യത്തേതെന്ന് വിശേഷിപ്പിക്കാവുന്ന റിസഡന്റ് ട്രൂപ്പിന്റെ സാന്നിധ്യം മാളിനെ എല്ലാ ദിവസവും ലൈവ് സംഗീതത്തിന്റെ സാന്ദ്രതയിലലിയിക്കും. 360 ഡിഗ്രി കസ്റ്റം ഡവലപ്ഡ് റിവോള്‍വിംഗ് സ്റ്റേജിലാണ് പരിപാടികള്‍ അവതരിപ്പിക്കുക. മള്‍ട്ടി ലെവല്‍ ഫാമിലി എന്റര്‍ടെയ്ന്‍മെന്റ് കോംപ്ലക്‌സായിരിക്കും ഖത്വര്‍ മാളെന്ന് അധികൃതര്‍ പറയുന്നു. ഏറ്റവും ആധുനികമായ ഗെയിം മെഷീനുകള്‍, റൈഡുകള്‍ എന്നിവയും സവിശേഷതയാണ്.